ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കീടാണുവിനെ പറ്റിച്ചേ....

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണുവിനെ പറ്റിച്ചേ....

ഒന്നാം ക്ലാസുകാരിയായ മീനു കുട്ടിക്ക് മണ്ണിൽ കളിക്കുന്നത് വളരെ ഇഷ്ടമാണ്. അതു കൊണ്ടു തന്നെ അവളുടെ കൈയിൽ എപ്പോഴും അഴുക്കായിരിക്കും. ആ അഴുക്കിൽ കീടാണു ഒളിഞ്ഞിരിക്കുന്നത് മീനുകുട്ടി അറിയുകയില്ല. മീനുകുട്ടി ഭക്ഷണം കഴിക്കുന്നത് കാത്തിരിക്കുകയാണ് കീടാണു. അപ്പോഴാണ് മീനുകുട്ടിയുടെ അച്ഛൻ കുറെ മിഠായികളും പലഹാരങ്ങളുമായി വന്നത്. അതു കണ്ട ഉടനെ മിനുകുട്ടി ഓടിച്ചെന്നു അച്ഛൻ്റെ അടുത്തേക്ക് .കീടാണുവിന് വളരെ സന്തോഷമായി. കൈ കഴുകാതെ മീനുകുട്ടി ഇപ്പോൾ മിഠായി കഴിക്കുമല്ലോ. അത് കാത്തിരിക്കുകയാണ് കീടാണു. ആ സമയത്താണ് മീനുകുട്ടിയുടെ അമ്മ വന്നത്. മോളേ നന്നായി സോപ്പുപയോഗിച്ച് കൈ കഴുകിയിട്ട് മിഠായി കഴിച്ചാൽ മതി കേട്ടോ. അതു കേട്ടതും മീനു കുട്ടി ഓടിച്ചെന്ന് സോപ്പുപയോഗിച്ച് നന്നായി കൈകഴുകി.അതോടൊപ്പം തന്നെ കീടാണു നശിച്ചുപോവുകയും ചെയ്തു.

തൻമയ പി എസ്‌
1 ജി എൽ പി എസ് തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ