ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അമ്മുവിൻ്റെ അമ്മൂമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിൻ്റെ അമ്മൂമ്മ      

അമ്മൂ...... അമ്മൂ ..... അമ്മൂമ്മയുടെ വിളികേട്ട് അമ്മു കിടക്കയിൽ നിന്ന് എണീറ്റ് ജനലിലൂടെ നോക്കി. സൂര്യനും തന്നെപ്പോലെ പതിയെ കണ്ണുതുറക്കുന്നതേയുള്ളൂ. മോളേ ... സുര്യനുണർന്നാൽ പിന്നെ കിടക്കുന്നത് ശരിയല്ല.

കുറേ നാളുകൾക്ക് ശേഷമാണ് അമ്മു തറവാട് വീട്ടിലെത്തുന്നത്. ഡോക്ടർമാരായ അച്ഛനും അമ്മയും കൊറോണയെ തുIരത്താനുള്ള പരിശ്രമത്തിലാണ്. എന്തായാലും കൊറോണ വന്നതു കാരണം എനിക്ക് അമ്മൂമ്മയുടെ കൂടെ നിൽക്കാനായി. പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അടുക്കളയിലെത്തി.അമ്മൂമ്മേ.... ചായ .പല്ല് തേക്കാതെ ചായ തരില്ല എന്ന അമ്മൂമ്മയുടെ മറുപടി കേട്ട അമ്മു ചായക്കായി വാശി പിടിച്ചു. "കുട്ട്യോളെ ഓരോ ശീലേ... എങ്ങനാ തള്ളാര് പഠിപ്പിക്കണല്ലേ" അമ്മൂമ്മക്ക് ദേഷ്യം വന്നു. പിന്നെങ്ങനാ ഇതുപോലെയുള്ള അസുഖങ്ങൾ വരാതിരിക്ക്യാ.. വേഗം പല്ല് തേക്ക്.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അമ്മൂമ്മ പറയാൻ തുടങ്ങി. മോളെ അസുഖങ്ങൾ വരാതിരിക്കാൻ വൃത്തി വേണം. ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. പിന്നെ പരിസര ശുചിത്വം. ഇതൊക്കെ നിങ്ങൾ സ്കൂളിൽ നിന്ന് പഠിക്കുന്നില്ലേ? പഠിച്ചാൽ മാത്രം പോരാ.. അത് ശീലമാക്കുകയും വേണം -അതോടൊപ്പം തന്നെ നമ്മുടെ നാടൻ ഭക്ഷണങ്ങളും കഴിക്കണം. അതുകൊണ്ടാണ് അമ്മൂമ്മ ഇപ്പോഴും ആരോഗ്യത്തോടെ നടക്കുന്നത്.

ശരിയാണ്. നമ്മുടെ ആരോഗ്യ ശീലങ്ങളും ശുചിത്വ ശീലങ്ങളുമാണ് നമ്മെ ഇത്തരം മഹാമാരിയിലേക്ക് നയിക്കുന്നത്. ഫ്ലാറ്റിലെത്തിയാൽ എല്ലാവരോടും അമ്മൂമ്മ പറഞ്ഞ കാര്യങ്ങളെല്ലാം പറയണം.

റിദ ഫിത്തിമ.പി.
2 B ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ