ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ സ്നേഹിക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സ്നേഹിക്കാം

പരിസ്ഥിതിയെ സംരക്ഷിക്കുക, പരിസരശുചിത്വവും വ്യക്തിശുചിത്വവും നിലനിർത്തുക തുടങ്ങിയ നല്ല നല്ല കാര്യങ്ങൾ നമ്മളെല്ലാവരും വായിച്ചവരാണ്, പഠിച്ചവരാണ്. എന്നാൽ അതൊന്നും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമ്മൾ ഉൾപ്പെടെയുള്ള സമൂഹം ശ്രമിക്കാത്തതാണ് ഇന്ന് നമ്മൾ ഓരോരുത്തരും അനുഭവിക്കുന്നത് . എന്തെങ്കിലും ഒരു മാറാരോഗം വരുമ്പോൾ മാത്രം നമ്മൾ നമ്മുടെ പരിസരം വൃത്തിയാക്കിയാൽ പോര. രോഗം വരുന്നതിനു മുൻപ് തന്നെ നമ്മൾ അത് ശീലമാക്കണം. രോഗം വരാതെ നോക്കണം. ഇന്ന് നമ്മൾ ഓരോ ദിവസവും പുതിയ പുതിയ അസുഖങ്ങളുടെ പേരുകളാണ് കേൾക്കുന്നത്. ഇന്നത്തെ മനുഷ്യർ വിദ്യാസമ്പന്നർ ആണ് എന്നാൽ അതു വേണ്ടവിധം പരിസ്ഥിതിക്കും സമൂഹത്തിനും വേണ്ടി ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് . എല്ലാവരും അവരവരുടെ ജീവിത സുഖത്തിനു വേണ്ടി മാത്രം ഓരോന്ന് ചെയ്തു കൂട്ടുന്നു .എന്നാൽ നമ്മുടെ മുൻപേ ഉള്ളവർ വിദ്യാഭ്യാസം കുറവുള്ളവരായിരുന്നെങ്കിലും അവർ പരിസ്ഥിതിയെയും മണ്ണിനേയും സ്നേഹിക്കുന്നവരായിരുന്നു . അതുമൂലം അന്ന് അസുഖങ്ങളും കുറവായിരുന്നു. ഇന്ന് നമ്മൾ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്... ഇനിയെങ്കിലും നമ്മൾ പരിസ്ഥിതിയെ സ്നേഹിക്കാൻ പഠിക്കണം. പരീസ്ഥിതിയെ മലിനീകരിക്കുന്നവർക്ക് നമ്മൾ നമുക്കറിയുന്ന അറിവ് പറഞ്ഞുകൊടുത്തു അവരെ അതിൽ നിന്നും പിന്തിരിപ്പിക്കണം. അതുപോലെ ഇപ്പോൾ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയുടെ പേടിയിൽ ആണ്. എല്ലാവരും ഈ രോഗത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതുകയാണ് എന്ന കാര്യത്തിൽ നമുക്ക് സാന്തോഷിക്കാം. ഇതുപോലെ ഇനിയും നാം മുന്നോട്ട് പോയാൽ തീർച്ചയായും നമ്മൾ ഇതും അതിജീവിയ്ക്കും... എല്ലാം പോസിറ്റീവായി കാണാൻ നമുക്ക് ശ്രമിക്കാം.

ഈ മഹാമാരിയിൽ കുറെ ആളുകൾക്കു ജീവൻ നഷ്ട്പ്പട്ടു.. എന്നിരുന്നാലും കുറെ ആളുകൾ രോഗത്തെ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നതിൽ നമുക്ക് ആശ്വസിക്കാം. അതിനുവേണ്ടി രാവും പകലും കഷ്ടപ്പെട്ട ആരോഗ്യവകുപ്പിനും ഡോക്ടർസിനും രോഗികളുടെ കൂടെനിന്നു നല്ലപോലെ പരിചരിച്ച നേഴ്‌ സുമാർക്കും പോലീസുകാർക്കും ഒരുപാട് അഭിനന്ദങ്ങൾ.... അവരുടെ നിർദ്ദേശങ്ങൾ നല്ല നാളേക്ക് വേണ്ടി നമുക്ക് അനുസരിക്കാം. കൊറോണ എന്ന മഹാവ്യാധിയെ യെ നമ്മൾ അതിജീവിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം .

നൈഷ പി
4സി ജിഎൽപിഎസ് തരിശ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം