ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കിങ്ങിണിക്കാട്ടിലെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണിക്കാട്ടിലെ കൊറോണ
കിങ്ങിണി കാട്ടിൽ ഒരു പുതിയ പുലരി പിറന്നത് ചൂടുള്ള വാർത്തയുമായാണ് .കി ട്ടു മുയലിന്‌ കൊറോണ രോഗംപിടിച്ചു .അധികം വൈകാതെ തന്നെ അവന്റെ അമ്മയെയും അച്ഛനെയും കൊറോണപിടികൂടി. പിന്നെ ആരും അവരുടെ അടുത്തേക്ക് തന്നെ പോയില്ല .സിംഹ രാജാവ് വേഗം കാട്ടിൽ ഒരു യോഗം വിളിച്ചു .ആ കാട്ടിലെ എല്ലാ മൃഗങ്ങളും എത്തിച്ചേർന്നു .രാജാവ് പറഞ്ഞു പ്രിയപ്പെട്ട മൃഗങ്ങളെ നമുക്കെല്ലാവർക്കും അറിയാം കിട്ടുവിനും കുടുംബത്തിനും കൊറോണ രോഗംപിടിച്ചത്. അതുകൊണ്ട് ഞാൻ കുറച്ചു നിർദ്ദേശങ്ങൾ നൽകും അത് അനുസരിച്ച് നിന്നാൽ നിങ്ങൾക്ക് കൊറോണ യിൽ നിന്നും രക്ഷനേടാം.. തിരുമനസ്സ് എന്താണ് ആ നിർദ്ദേശങ്ങൾ? നിങ്ങൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക പിന്നെ ഭക്ഷണത്തിന് മുമ്പ് കൈ നന്നായി കഴുകുക, പിന്നെ ആവശ്യത്തിനുമാത്രം പുറത്തിറങ്ങുക ,അഥവാ പുറത്തേക്ക് പോകേണ്ടി വന്നാൽ തിരിച്ചുവന്നാൽ കൈകഴുകാൻ മറക്കണ്ട. മറ്റൊന്നുമില്ല യോഗം അവസാനിച്ചു. എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകൂ...പിന്നെഒരു കാര്യം കൂടി പോലീസായ ബാലുവും ചെമ്പനും മക്കുവും കുറച്ചു മൃഗങ്ങളെ വിളിച്ച് ഓരോ സ്ഥലങ്ങളിൽ നിർത്തും ...പിന്നെ ആവശ്യമില്ലാതെ കാട്ടിലൂടെ നടക്കുന്നവരെ ഓടിച്ചു വിടണം... ഡോക്ടർമാരായ ചിന്നു താത്തയും കാവതികാക്ക യും മരുന്ന് കണ്ടുപിടിക്കാനുള്ള പണികൾ ഇന്നു തന്നെ തുടങ്ങണം. കുറുക്കൻ വൈ ദ്യരെയും വിളിച്ചോളൂ... രാജാവിൻറെ കൽപ്പന അനുസരിച്ച് ആരും തന്നെ പുറത്തിറങ്ങിയില്ല .പക്ഷേ അതിനിടയിലും കുറച്ചു കുറുക്കൻമാർ പുറത്തിറങ്ങി .അവരെ ബാലുവും ചെമ്പനും മാക്കുവും ചേർന്ന് നല്ലവണ്ണം പെരുമാറിവിട്ടു. ഒരാഴ്ച കഴിഞ്ഞു ഭീതി ഒഴിയുന്നില്ല വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞു അപ്പോഴതാ ഒരു സന്തോഷവാർത്ത നമ്മുടെ കാട്ടിലെ ഡോക്ടർമാർ കൊറോണ ക്കുള്ള മരുന്ന് കണ്ടു പിടിച്ചിരിക്കുന്നു .മരുന്ന് കിട്ടുവിനും കുടുംബത്തിനും അവർ നൽകി. അസുഖം സുഖപ്പെട്ടു വന്നു. രോഗലക്ഷണം കണ്ട എല്ലാവർക്കും മരുന്നു നൽകി .അവർക്കെല്ലാം അസുഖം ഭേദമായി. എല്ലാവർക്കും സന്തോഷമായി. അപ്പോൾ സിംഹ രാജൻ പറഞ്ഞു നമ്മുടെ കാട്ടിൽ ഈ രോഗം വരാൻ കാരണം ശുചിത്വമില്ലായ്മ യാണ് ഇനി ഇങ്ങനെ ഒരു രോഗം വന്നുകൂടാ... അതുകൊണ്ട്എല്ലാവരും ശുചിത്വം ശീലമാക്കണം
അൻവിക സതീഷ്
3c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ