ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമാണ് സമ്പത്ത്

കിച്ചുവും ദൊപ്പുവും നല്ല കൂട്ടുകാരാ യിരുന്നു. കിച്ചു മഹാ മടിയനായിരുന്നു. എന്നാൽ ദൊപ്പു അവന്റെ അച്ഛന്റെ കൂടെ കൃഷി ചെയ്യാനെല്ലാം സഹായിച്ചിരുന്നു. അവർക്ക് സ്കൂളിൽ നിന്നും കിട്ടിയ വിത്തുകളെല്ലാം ദൊപ്പു അന്ന് തന്നെ വീട്ടുപരിസരത്തു കിഴിച്ചിട്ടു. കിച്ചുവിന് അതിനെല്ലാം മടിയായിരുന്നു. ദൊപ്പു കിച്ചുവിനോട്പറഞ്ഞു നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം. വിഷാംശമില്ലാത്ത പച്ചക്കറികൾ കഴിച്ച് ആരോഗ്യവന്മാരാകാം. നീയും നിന്റെ വീട്ടുപരിസരത്ത് പച്ചക്കറികൾ എല്ലാം നട്ടുപിടിപ്പിച്ചു ഉണ്ടാക്കിയാൽ നിനക്കും നല്ല പച്ചക്കറികൾ കഴിക്കാം എന്ന്‌. പക്ഷെ കിച്ചു ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. അങ്ങനെയിരിക്കെ അപ്പോഴാണ് കൊറോണ എന്ന ഭീകരമായ രോഗം വന്നത്. അപ്പോൾ കടകളിൽ നിന്നും പച്ചക്കറികൾ കിട്ടാതെയായി. ദൊപ്പുവിന്റെ വീട്ടിലേക്കുള്ള പച്ചക്കറികൾ എല്ലാം അവന്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കിച്ചുവിന്റെ വീട്ടിൽ പച്ചക്കറികൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതറിഞ്ഞ ദൊപ്പു കിച്ചുവിന്റെ വീട്ടിലേക്കു പച്ചക്കറികൾ കൊടുത്തു. പിന്നീട് കിച്ചുവും അവന്റെ വീട്ടുപരിസരത്ത് പച്ചക്കറികൾ എല്ലാം നാട്ടുപിടിപ്പിച് ഉണ്ടാക്കി വിഷാംശമില്ലാത്ത പച്ചക്കറികൾ എല്ലാം കഴിച്ച് ആരോഗ്യവാന്മാരായി.

അശ്വിൻ ഇ പി
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ