ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അപ്പുവിന്റെ അസുഖം
മനുവിന്റെ അസുഖം അമ്മു..... അമ്മ നീട്ടി വിളിച്ചു. എന്താ " എന്തിനാ... എന്നെ വിളിച്ചത് അമ്മേ? ഞാൻ മോളിയുടെ വീട്ടിൽ കളിക്കുകയായിരുന്നു.വാ.. വന്നു കുളിക്ക്. എന്നിട്ട് വേണം ഭക്ഷണം കഴിക്കാൻ. ഭക്ഷണം കഴിച്ചിട്ട് പോരെ കുളിക്കാൻ? ഹേയ്.. നിന്റെ ദേഹം മുഴുവൻ ചളിയാണ്. ഭക്ഷണം കഴിക്കുപോൾ ചളി നിന്റെ വയറ്റിൽ ആകും. "പിന്നെ നിനക്ക് അസുഖം പിടിക്കും ". അപ്പു എവിടെ? അപ്പു.... ഞാൻ ഇവിടെ ഉണ്ട് അമ്മേ.. ആഹാ.. നീ അവിടെ ഉണ്ടോ.. വന്നു കുളിക്ക്. ശരി അമ്മേ... " അമ്മേ ഞങ്ങൾ കുളിച്ചു.... " വാ അമ്മ നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരാം...ഒരു ഗ്രാമത്തിൽ മനു എന്ന് പേരുള്ള ഒരു കുട്ടിയും അവന്റെ കുടുംബവും താമസിച്ചിരുന്നു. തീരെ വൃത്തിയില്ലാത്തെ കുട്ടിയാണ് മനു. അവന് മധുരപലഹാരങ്ങൾ വളരെ ഇഷ്ട്ടമായിരുന്നു. അവൻ എന്നും കളിക്കാൻ പോകും..അവന്റെ അമ്മ അവനെ കുളിക്കാൻ വിളിക്കുമ്പോൾ അവൻ അത് അനുസരിക്കില്ല. അവന് കുളിക്കാൻ പറയുന്നത് തീരെ ഇഷ്ട്ടമില്ലായിരുന്നു. അതുകൊണ്ട് അവൻ ചളിയുള്ള കൈ കൊണ്ട് ഭക്ഷണം കഴിക്കും. കൈ പോലും കഴിക്കില്ല. അങ്ങനെ അവൻ ഇങ്ങനെ തുടർന്നപ്പോൾ അവന്റെ അമ്മക്ക് ദേഷ്യം തോന്നി. അമ്മ ചോദിച്ചു നിനക്ക് കൈ കഴുകി ഭക്ഷണം കഴിചൂടെ എന്ന്. അത് അവൻ അനുസരിച്ചില്ല. ഒരിക്കൽ അവന് അസുഖം പിടിച്ചു അന്ന് അവൻക്ക് തോന്നി എനിക്ക് അമ്മ പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു എന്ന്. "ഇനി മുതൽ ഞങ്ങൾ വൃത്തിയോടെ ഭക്ഷണം കഴിക്കാം അമ്മേ... അതു മാത്രമല്ല നിങ്ങൾക്ക് അറിയില്ലേ.. "കൊറോണ കാലമാണ് പുറത്ത് ഒന്നും ഇറങ്ങി നടക്കാൻ പാടില്ല.." അപ്പോൾ ഇനിമുതൽ ഞങ്ങൾ വീടിനുള്ളിൽ കളിച്ചോണ്ട് അമ്മേ... ഇനി ഞങ്ങൾ കൊറോണ കഴിയാതെ പുറത്തിറങ്ങില്ല.അമ്മേ. അപ്പോൾ നമ്മുടെ വീടും പരിസരവും എന്നും വൃത്തിയോടെ സൂക്ഷികണം എന്ന് എന്റെ ടീച്ചർ പറഞ്ഞു തന്നിരുന്നു. ഓ.. അത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്ന തരത്തിൽ അത് നമ്മൾ ചെയ്യണം. ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ