ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/പച്ച പുതച്ച ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
പച്ച പുതച്ച ഭൂമി
       നാം  ജീവിക്കുന്ന  സുന്ദരമായ  ഭൂമി,  ഈ ഭൂമിയിൽ  നാം  എന്തൊക്കെയാണ്  കാണുന്നത്?  സസ്യങ്ങളും  ജീവജാലങ്ങളും 
കാണപ്പെടുന്നു .  
      പ്രകൃതി  എന്നത്  ദൈവത്തിന്റെ  അനുഗ്രഹമാണ്.  പ്രകൃതിയെ  നശിപ്പിക്കുന്ന  മനുഷ്യരും  നമുക്കിടയിൽ  ഉണ്ട്.  ഇന്ന്  നമ്മൾ വേനൽ കാലത്ത്  അധിക ചൂട് അനുഭവിക്കുന്നു.  ഇതിന്റെ കാരണക്കാർ  നമ്മൾ തന്നെയാണ്.  മനുഷ്യൻ ,  ഭൂമിയെ  ആവരണം  ചെയ്തിട്ടുള്ള  ഓസോൺ  പാളിക്ക്  കോട്ടം  തട്ടുന്ന  പ്രവർത്തനങ്ങൾ  നടത്തുന്നു. അത് കാരണമായി  ചൂട്  പ്രതിദിനം  കൂടുന്നു.  വായു മലിനീകരണം , പുഴ  മലിനീകരണം  എന്നിവയൊക്കെ ഉണ്ടാവുന്നു.  
      പ്രിയരെ  ഇത്തരം സംഭവങ്ങൾ  ഒരിക്കലും  നമ്മളിൽ  നിന്നുണ്ടാവരുത്.  പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും  ചെയ്യണം.  പ്രകൃതിയും  അതിലെ സൗഭാഗ്യങ്ങളും  നമുക്ക്  മാത്രമുള്ളതല്ല.  അത് നമ്മുടെ  വരുംതലമുറക്ക്  കൂടിയുള്ളതാണ്.  പ്രകൃതി  നമ്മുടെ ജീവസമ്പത്താണ്.  
ഇഷ ഫാത്തിമ എം.പി
1 ബി ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം