ജി.എൽ.പി.എസ് കുളക്കാട്/അക്ഷരവൃക്ഷം/നഗരം നരകാവസ്ഥയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നഗരം  നരകാവസ്ഥയിൽ 

റയ്യാൻ ഒരു സ്കൂൾ  കുട്ടിയാണ്. 4-ആം  ക്ലാസ്സിലാണ്  അവൻ  പഠിക്കുന്നത്. പഠനത്തതോടൊപ്പം തന്നെ അവൻ ചെറിയൊരു ജോലിയുമുണ്ട്. എന്താന്നല്ലേ.. പത്രവിതരണം. നഗരത്തിലെ ചില വീടുകളിലും ഫ്ലാറ്റിലും അവനാണ് പത്രം എത്തിക്കുന്നത്. തന്റെ ഗ്രാമത്തിൽ നിന്നും എന്തൊരു വിത്യസ്തമാണ് നഗരം.ഗ്രാമത്തിന്റെ ഒരു ഭംഗിയും നഗരത്തിനില്ല.എന്തൊരു വായുമലിനീകരണമാണവിടെ. അവിടെ നിൽക്കും തോറും ശ്വാസം മുട്ടുന്നത് പോലെ തോന്നും. അവിടുത്തെ ചില വീടുകളൊക്കെ റയ്യാൻ പരിചിതമാണല്ലോ.. അവിടെ ആ ഫ്ലാറ്റിൽ അവനൊരു കുട്ടിയെ കണ്ടിട്ടുണ്ട്. അവന്റെ പ്രായമുള്ള ഒരു പയ്യൻ. ജോണി  എന്നാണ് അവനെ എല്ലാരും വിളിക്കുന്നത്. അവനെയൊന്ന്കാണാൻ റയ്യാൻ ഭയങ്കര ആഗ്രഹമാണ്. പക്ഷെ അവനാ ലാപ്ടോപ്പിൽ നിന്നും ഒന്ന് കണ്ണ് എടുക്കേണ്ടേ.അവൻ ആ മുറിക്കകാത്തിരുന്ന് ബോർ അടിക്കുന്നില്ലേ. ഗ്രാമത്തിലെ പോലെ കളിക്കാനുള്ള ഒരു സൗകര്യവും ഇല്ലല്ലോ.. തോടില്ല, കുളമില്ല, ഓടികളിക്കാൻ തൊടിയില്ല. അങ്ങനെ എന്തൊക്കെ.. അവൻ എന്റെ ഗ്രാമമൊന്ന് കണ്ടിരുന്നെങ്കിൽ റയ്യാൻ ആശിച്ചു. അവനും ആഗ്രഹമുണ്ടാവില്ലേ... എന്നെ പോലെ പറന്നു നടക്കാൻ. എന്തായാലും നാളെ അവനോട് സംസാരിക്കണം. <
പിറ്റേദിവസം റയ്യാൻ വളരെ ഉത്സാഹത്തോടെ എഴുന്നേറ്റു. ജോണിയെ കാണണം അവനോട് സംസാരിക്കണം ഇതായിരുന്നു മനസ്സ് നിറയെ. അവൻ തിടുക്കത്തിൽ പത്രമെടുത്ത് നടന്നു. റയ്യാൻ ആലോചനയിൽ നീങ്ങിയത് കൊണ്ട് അവിടെ എത്തിയത് അറിഞ്ഞില്ല. എന്നാൽ അവനാ കെട്ടിടത്തിനുമുമ്പിലെത്തിയപ്പോൾ പകച്ചുപോയി. ഒരുപാട് ആംബുലൻസുകൾ വന്നുനിൽക്കുന്നു.എന്തോ സംഭവിച്ചിട്ടുണ്ടല്ലോ. റയ്യാൻ അവിടേക്ക് ഓടി.എന്തു പറ്റി.. അവൻ അവിടെ കൂടിയവരോട് തിരക്കി.എന്തുപറയാനാ കുട്ടി..നഗരത്തിലെ അവസ്ഥ ഇങ്ങനെയാ.ഇവിടെ മതിയായകുടിവെള്ളം ലഭ്യമല്ല.ടാങ്കർ ലോറികളിലാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്.അതിൽ മാലിന്യം കലർന്നിട്ടുണ്ടെന്നാ പറയുന്നത്. ഇന്നലെ ആ വെള്ളം ഉപയോഗിച്ചവരാണ് ആ കിടക്കുന്നത്.ആ വൃദ്ധൻ കണ്ണീരോടെ പറഞ്ഞു.പെട്ടന്ന് അവന്റെ കണ്ണിൽ പെട്ടു തന്റെ കൂട്ടുകാരന്റെ മുഖം.. ഒന്നും ചോദിക്കാൻ കഴിയാതെ അവൻ അവിടെനിന്നിറങ്ങി...   <
വീട്ടിലെത്തി റയ്യാൻ അച്ചനോട്‌ ജോണിയുടെ അവസ്ഥ പറഞ്ഞു. അച്ഛാ അവന്റെ ഫ്ലാറ്റിലെത്തിച്ച കുടിവെള്ളത്തിൽ എങ്ങനെ മാലിന്യം കലർന്നു.. ഇതിനെന്താ പരിഹാരം... മോനെ ആദ്യം മാലിന്യം സംസ്ക്കരിക്കാൻ പ്ലാന്റുകൾ വേണം അതില്ലാത്തതാണ് ഇതിനൊക്കെt കാരണം... ഇനിയെങ്കിലും അധികാരികൾ കണ്ണു തുറക്കുയിരിക്കും ല്ലേ അച്ഛാ... റയ്യാൻ സങ്കടം ഉള്ളിലടക്കി കൊണ്ട് ചോദിച്ചു... പ്രതീക്ഷകളുമായി റയ്യാൻ കാത്തിരുന്നു...

സെയിൻ റഹ്മാൻ കെ എ
4 ജി എൽ പി സ്കൂൾ കുളക്കാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ