ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/എന്റെ കൊറോണ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ ദിനങ്ങൾ

ഒരു ദിവസം രാവിലെ ഞാൻ ഉറക്കമെണിറ്റു വന്നപ്പോൾ അമ്മ എന്നോട് പറഞ്ഞു ഇന്ന് സ്കൂളിൽ പോവണ്ട എന്താണ് കാരണം എന്ന് ഞാൻ അമ്മയോട് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു കൊറോണ എന്ന വൈറസ് ഉണ്ട്. നമ്മൾ പുറത്തിറങ്ങിയാൽ ആ വൈറസ് മനുഷ്യരിൽ നിന്ന് മറ്റു മനുഷ്യരിലേക്ക് പകരും. അങ്ങനെ നമ്മുക്ക് അസുഖം ഉണ്ടാകും. അതു കേട്ടപ്പോൾ എനിക്ക് പേടിയായി. നമ്മൾ ഇടക്കിടക്ക് കൈകൾ സോപ്പിട്ടു കഴുകണം എന്നും പറഞ്ഞു. അങ്ങനെ ഞാൻ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിപ്പായി. ഞാനും എന്റെ ചേച്ചിയും പുറത്തിറങ്ങാതെ ടീവി കണ്ടും, കളിച്ചും, വായിച്ചും, ഭക്ഷണം കഴിച്ചും, അടിപിടി കൂടിയും, ദിവസങ്ങൾ തള്ളി നീക്കി. വീട്ടിനുള്ളിൽ ഇരുന്ന് മടുത്തു. കുട്ടുകാരെ കാണാൻ കൊതിയായി. `ദൈവമേ ´എന്നാണാവോ ഈ വൈറസ് നശിച്ചു പോവുക 'എന്നിട്ട് വേണം എനിക്ക് കുട്ടുകാരോടോ ത്തു കളിച്ചു രസിക്കാൻ.

നയന കൃഷ്ണ
1 B ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം