ജി.എൽ.പി.എസ് കല്ലാമൂല/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം


കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാവരും ഒന്നുപോലെ
തമ്മിൽ തല്ലില്ല വഴക്കുമില്ല
എവിടെയും സത്യമാം സ്നേഹം മാത്രം
പൊടിയില്ല പുകയില്ല മാലിന്യവുമില്ല
ശുദ്ധമാം വായുപ്രവാഹം മാത്രം
പച്ച നിറമുള്ള മാസ്ക് വെച്ചാൽ
കണ്ടാൽ പിന്നെല്ലാരും ഒന്നുപോലെ
ലോകം പകുതിയും കാർന്നു തിന്നു
മാനവരാശിയെ കൊന്നൊടുക്കി
അന്ത്യമില്ലാത്ത വിധത്തിലെന്നപോലെ
മുന്നോട്ടുപോവുന്നു നിമിഷങ്ങളും
മരുന്നില്ല മന്ത്രവാദങ്ങളുമില്ല
വീട്ടിലിരിപ്പു മാത്രമാണേകാശ്രയം
ഒരുമിച്ച് പോരാടാം മഹാമാരിക്കെതിരായ്
വീടിൻ സുരക്ഷിതത്തിനുള്ളിൽ നിന്നും
നൽകാം പ്രാർത്ഥനകളെല്ലാം
നാടിന്റെ നന്മക്കായി
ഒരുമിച്ചു പോരാടാം അതിജീവിക്കാം
ഈ കൊറോണാ കാലത്തെ .....
 

മുഹമ്മദ് യൂനുസ്
4 A ജി.എം.എൽ.പി.എസ് കല്ലാമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത