ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ പ്രതിരോധം മരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം മരുന്ന്
നമുക്ക് രോഗപ്രതിരോധം ഉണ്ടാവണമെങ്കിൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കൽ ശീലമാക്കണം. അതിന് ഭക്ഷണത്തിൽ ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തണം. കൂടാതെ നമ്മുടെ ശരീരശുചിത്വത്തിന് രോഗ പ്രതിരോധശേഷി ഉണ്ടാക്കുന്നതിൽ വലിയ പങ്കുണ്ട്. നമ്മൾ കുട്ടികൾ ടോയ് ലറ്റിൽ നിന്ന് വന്ന ശേഷവും കുളി കഴിഞ്ഞ് വന്ന ശേഷവും കൈകളും കാലുകളും മുഖവുമെല്ലാം സോപ്പിട്ട് കഴുകണം.അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോഴും മറ്റും രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും.ആരോഗ്യമുള്ള ശരീരമാണെങ്കിൽ രോഗാണുക്കൾക്ക് നമ്മുടെ ശരീരത്തെ അക്രമിക്കാൻ കഴിയില്ല. പരിസരശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നല്ല ഭക്ഷണം കഴിക്കുന്നതിലൂടെയും ഇപ്പോൾ ലോകത്ത് പടർന്ന് കൊണ്ടിരിക്കുന്ന കോവിഡ്-19 പോലുള്ള മഹാരോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.
ഫാത്തിമ ഷൈഹ സി.പി.
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം