ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം - നമ്മുടെ ആരോഗ്യം
വ്യക്തി ശുചിത്വം - നമ്മുടെ ആരോഗ്യം
ഒരിക്കൽ ഒരിടത്തു രാമു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. രാമുവിന്റെ വീടും പരിസരവും വൃത്തി ഹീനമായിരുന്നു. കുളിയ്ക്കാതെയും, നഖങ്ങൾ നീട്ടി വളർത്തിയും മുഷിഞ്ഞ വേഷത്തിൽ ആയിരുന്നു രാമു പഠിക്കാൻ വന്നിരുന്നത്. കുറച്ചു ദിവസം കഴിഞ്ഞ് രാമുവിനെ കാണാതായി. അദ്ധ്യാപകരും കൂട്ടുകാരും രാമുവിനെ തിരക്കി പോയി. രാമുവിന്റെ വീടും പരിസരവും കണ്ട് അവർ ഞെട്ടിപ്പോയി. മലിനജലം കെട്ടി കിടക്കുന്നതും ചപ്പുചവറുകൾ നിറഞ്ഞതും ആയിരുന്നു പരിസരം. രാമുവിന് കടുത്ത പനിയും വിട്ടുമാറാത്ത ചുമയും കാരണമാണ് അവൻ സ്കൂളിൽ വരാതിരുന്നത്. വൃത്തിഹീനമായ പരിസരമാണ് എല്ലാ രോഗങ്ങൾക്കും കാരണം. അതിനാൽ എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാവരും ചേർന്ന് രാമുവിന്റെ പരിസരം വൃത്തിയാക്കി. " വൃത്തിഹീനമായ പരിസരം രോഗങ്ങളുടെ കൂടാരമാണ്".
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |