ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ലോകമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകമഹാമാരി

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് കൊറോണ എന്ന വൈറസ് ഉടലെടുത്തത്. പിന്നീടത് പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. അങ്ങനെ കുറേപേർ ഈരോഗത്തിന് ഇരയാകേണ്ടി വന്നു. ചിലർ മരണത്തിന് കീഴടങ്ങേണ്ടിയും വന്നു. മറ്റു ചിലർ രോഗമുക്തരാവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത് അമേരിക്കയിലാണ് .
ഇന്ത്യയിലെ എന്റെ കൊച്ചു കേരളത്തിലും ഇത് വന്നു പെട്ടു. ഇതിനെ അതിജീവിക്കാൻ നാം ചെയ്യേണ്ടത് മുൻ കരുതലുകളാണ്. എന്നുവെച്ചാൽ അത്യാവശ്യഘട്ടത്തിൽ മാത്രം നാം മാസ്ക്ക് ധരിച്ചുപുറത്തിറങ്ങുക. അതും കൂടാതെ പുറത്തു പോയി വരുമ്പോൾ കുളിച്ചു അകത്ത് പ്രവേശിക്കുക. പിന്നെ ഇടക്കിടെസോപ്പും വെള്ളവുംഉപയോഗിച്ച് കൈകൾ കഴുകുക. കഴിയുന്നതും ആളുകൾ കൂടുന്ന പരിപാടികളിൽപങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക. എന്നിവയൊക്കെ യാണ് മുൻകരുതലുകൾ. ഇത് നമ്മൾ പാലിക്കണം. നമുക്കെല്ലാവർക്കും ഈ രോഗത്തെ അതിജീവിക്കാം.തീർച്ചയായും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

ഷിഫ
4 B ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം