ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മരങ്ങൾ നമ്മുടെ ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങൾ നമ്മുടെ ചങ്ങാതിമാർ

മരം നമ്മുക്ക് തണലും, വായുവും തരുന്നു. നമ്മുടെ വീട്ടു പരിസരങ്ങളിൽ ചെറിയ സസ്യങ്ങളും, ഫലവും തണലും തരുന്ന സസ്യങ്ങളും വെച്ചു പിടിപ്പിക്കണം മനുഷ്യരും ജീവികളും സസ്യങ്ങളും ജീവിക്കുന്നത് ഈ ഭൂമിയിലാണ്. ഈ ഭൂമി മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവികൾക്കും അവകാശപെട്ടതാണ്. അതിനാൽ നമ്മൾ ചെടികൾ നട്ടു പിടിപ്പിക്കണം. നാളെയുടെ ഒരു തണൽ വൃക്ഷമായി അത് വളരട്ടെ ! വരും തലമുറക്ക് അത് ശുദ്ധ വായു പകരട്ടെ... അങ്ങനെ ഓരോരുത്തരും ഓരോ ചെടി വീതം നട്ടുപിടിപ്പിക്കുകയാണെങ്കിൽ നമ്മുക്ക് നമ്മുടെ നാടിനെ പച്ചയാർന്ന പരവതാനിയോടെ നിലനിർത്താൻ സാധിക്കും. എത്ര വലിയ ചൂടിലും നാളെ നമ്മെ ആ മരങ്ങൾ സംരക്ഷിക്കും. അത് കൊണ്ട് മരം ഒരു വരം തന്നെയാണ്.

അൻഫാസ് കെ
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം