ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മരം വെട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
മരം വെട്ടുകാരൻ

ഒരു ദിവസം ഒരു മരംവെട്ടുകാരൻ കാട്ടിലെത്തി. മരങ്ങൾ വെട്ടിവെട്ടി അയാൾ തളർന്നു. അയാൾ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ട് ആ മരത്തിലെ പഴങ്ങൾ കഴിക്കുകയും ചെയ്തു. അപ്പോൾ ആ മരം അയാളോട് പറഞ്ഞു:

നിനക്ക് ഞാൻ തണലും ഭക്ഷണവും തന്നു, എന്നിട്ടും നീ എന്തിനാണ് ഞങ്ങളെ വെട്ടുന്നത്? നിനക്ക് പ്രകൃതിയെ സംരക്ഷിച്ചു ജീവിച്ചുകൂടെ?

ഇതു കേട്ട അയാൾക്ക് കുറ്റബോധം തോന്നി. അയാൾ മഴു താഴെയിട്ട് വീട്ടിൽ പോയി. പിന്നീട് ഒരിക്കലും അയാൾ മരം മുറിച്ചില്ല. പകരം തന്റെ വീടിനു ചുറ്റും ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിച്ചു ജീവിച്ചു.

ഷഹ്‍മ സി.കെ
3 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ