ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഇന്ന് ലോകത്തെയാകെ ഒരു മഹാമാരി കീഴടക്കിയിരിക്കുകയാണ്. ഒട്ടേറെ ആളുകൾ ഈ വൈറസു ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്നു. ഈ സമയത്താണ് മഴക്കാലം വരാൻ പോകുന്നത്.ഇനിഒരു പാട് രോഗങ്ങൾ ഉണ്ടാവും. അതിന്റെ കാരണം ശുചിത്വം ഇല്ലാത്തതാണ്‌ .നമ്മുടെ ചുറ്റുപാടുകൾ നാം തന്നെ സൂക്ഷിക്കണം. ആഴ്ചയിൽ ഒരുദിവസം ശുചിത്വ ദിനമായി ആചരിക്കുകയും, ആ ദിവസം ചുറ്റുപാടുമുള്ള എല്ലാ മാലിന്യങ്ങളും ഒഴിവാക്കി പരിസ്ഥിതിയെ രക്ഷിക്കുകയും വേണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. ആ വെള്ളം തൂത്തുകളയുകയും മുട്ടകളെ നശിപ്പിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ നമുക്ക് ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, HINI തുടങ്ങിയ കുറെ അസുഖങ്ങൾ ഉണ്ടാവും. ഇന്ന് മുതൽ ഏത് അസുഖത്തേയും നമുക്ക് പേടിക്കേണ്ട കാരണംപരിസരത്തേയും, നമ്മുടെ ശരീരത്തേയും ശുചിയാക്കിയാൽ പിന്നെ ഇത്തരംരോഗങ്ങൾ പടർന്നു പിടിക്കില്ല അതുകൊണ്ട് പരിസര ശുചീകരണം നമ്മുടെ കടമയായി കണക്കാക്കണം.

അംന
4 D ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം