ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ചങ്ങാതി

പെട്ടന്ന് സ്ക്കൂൾ അടച്ചു. പരീക്ഷയില്ല. പഠിക്കണ്ട, ഹോം വർക്ക് ചെയ്യണ്ട .എനിക്ക് വലിയ സന്തോഷമായി. .സ്ക്കൂൾ ഇല്ലാത്തപ്പോൾ മുത്തച്ഛന്റെ വീട്ടിൽ പോകാല്ലോ. ലോക് ഡൗണാ.... പോവാൻ പറ്റില്ലാന്ന് ചാച്ചൻ പറഞ്ഞു. വാർത്തയിൽ ലോക് ഡൗൺ, കൊറോണ മരണം എന്നൊക്കെ കേൾക്കാം. കൊറോണയെ ഓടിക്കാൻ ഹാൻഡ് വാഷിട്ട് കൈകഴുകണമെന്ന് കേട്ടു. കൈ കഴുകാൻ എനിക്കിഷ്ടമാണ്. ഇടയ്ക്കിടെ കഴുകും. വെള്ളം കളയുന്നതിന് ചിലപ്പോഴെക്കെ വഴക്കും കിട്ടാറുണ്ട്. ജോയ്സ് ചേട്ടായിയെ കാണുന്നില്ല .ഫുട്ബോൾ കളിക്കാനും പറ്റുന്നില്ല. ടി വി കണ്ടും കഥ വായിച്ചും മടുത്തു. അപ്പോഴാണ് മുറ്റത്തെ മുളക് ചെടിയിൽ മുളക് കായ്ച്ചു നിൽക്കുന്നത് കണ്ടത്. കുറേ മുമ്പേ ഞാൻ കുഴിച്ചിട്ടതാ. പിന്നെ മറന്നു പോയി അതിനെ നോക്കാൻ. അതിൽ മുളകുണ്ടായത് അന്നയാ കാണിച്ചു തന്നത്. എനിക്ക് സന്തോഷമായി. ഞാനത് എല്ലാവരേയും കാണിച്ചു. ഉറക്കത്തിൽ മുളക് ചെടി വളർന്ന് വലുതായി നിറച്ച് മുളകുമായി നിൽക്കുന്നത് കണ്ടാണ് ഞാനുണർന്നത്.‍‍‍ കാലത്ത് തന്നെ എന്റെ കൂട്ടകാരിക്ക് വെളളം ഒഴിച്ചു കൊടുത്തു.അവൾ തലയാട്ടി. ഈ കൊറോണ കാലത്ത് കുറെ ചെടി കുഴിച്ചിടാൻ ഞാൻ തീരുമാനിച്ചു. ചാച്ചനെയും അമ്മയെയും അന്നയെയും കൂടെ കൂട്ടണം.

നെവിൻ മനോജ്
3 D ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം