ആളുകളെല്ലാം വീട്ടിലൊതുങ്ങി
നാളുകൾ തീരെ നീങ്ങാതായി
കളിക്കളങ്ങൾ കാലിയായി
യാത്രകൾ തീരെ ഇല്ലാതായി
വിദ്യാലയമോ ഒറ്റക്കായി
പരിക്ഷകളെല്ലാം യാത്ര പോയി
തിരക്കില്ലാത്ത അച്ഛനെ കണ്ടു
അമ്മ അടുക്കളയിൽ തിരക്കിലായി
പുറത്തിറക്കിയാൽ പോലീസായി
അകത്തിരിക്കാൻ വയ്യാതായി
നട്ടുനനച്ച പച്ചക്കറിയും
നാടൻ രുചിയും നാവിൽ തങ്ങി
കോവിഡ് 19 നാടു ഭരിക്കും
കൊറോണ കാലം എന്തൊരു കാലം