ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/സമയം സുന്ദരം
സമയം സുന്ദരം സമയം രണ്ട് മണി കഴിഞ്ഞു. മോനുവും മീനുവും വാശിയിലാണ്.ഇതുവരെ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിട്ടില്ല.ഫോണിന് വേണ്ടിയുള്ള സമരമാണ്. കൊറോണ അവധി നീണ്ടു പോകുന്നത് കാരണം ഇരുവരും മടുത്തിരിക്കുകയാണ്. സമയം പോകാൻ വേണ്ടിയാണ് ഫോണിന് വാശി.എന്നും അങ്ങനെ ചെയ്താൽ അമ്മ ഫോൺ തരാറുണ്ട്.പക്ഷേ ഇന്നത് നടക്കുന്നില്ല."അതാ അമ്മ വരുന്നുണ്ട് മിണ്ടാതിരുന്നോ". മീനു പറഞ്ഞു. രണ്ടു പേരും തല താഴ്ത്തി ഇരുന്നു.
അമ്മ:"എന്നും ഫോൺ കണ്ടാൽ കണ്ണ് വേദനിക്കില്ലെ മക്കളെ. ഈ അവധിക്കാലം ഇങ്ങനെ അല്ല ചിലവഴിക്കുക. ഞാൻ നിങ്ങൾക്ക് രസകരമായ കുറെ കളികൾ പറഞ്ഞു തരാം. രസിക്കാനും പഠിക്കാനും ഉള്ള കളികൾ. പാമ്പും കോണിയും, കല്ലുകളി, അന്താക്ഷരി തുടങ്ങി ഒത്തിരി കളികളുണ്ട്. ഒഴിവ് കിട്ടുമ്പോൾ അമ്മയും അച്ഛനും കൂടേക്കൂടാം". കുട്ടികൾക്ക് സന്തോഷമായി. അവർ മിടുക്കരായി ഭക്ഷണം കഴിച്ചു. ഉടനെ അന്താക്ഷരി കളിക്കാനൊരുങ്ങി.ജോലി കഴിഞ്ഞെത്തിയപ്പോൾ അച്ഛനും കൂടെ അമ്മയും ഒപ്പം കൂടി. അവർക്കിടയിൽ ചിരിയുടെ മാലപ്പടക്കം തന്നെ പൊട്ടി. ഇപ്പൊൾ ആ വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ്. നമ്മുടെ വീടുകളും ഇതുപോലെ ആകണം കൂട്ടുകാരെ. മൊബൈൽ ഫോണിൽ നിന്നും നാം മാറി നിൽക്കണം. ഇതുപോലെയുള്ള കളികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കണം.ഒഴിവ് സമയങ്ങളിൽ വീട്ടുകാരും ഒപ്പം കൂടണം. നമ്മളെ കൊണ്ട് കഴിയുന്ന വിധം വീട്ടുകാരെ സഹായിക്കണം. അപ്പോൾ നമ്മുടെ ഓരോ സമയവും സുന്തരമാവും.
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ