ജി.എൽ.പി.എസ് അക്കരക്കുളം/അക്ഷരവൃക്ഷം/പുഴ
പുഴ സ്രാമ്പിക്കല്ല് എന്ന പ്രദേശത്ത് പുഴയെ ആശ്രയിച്ച് കുറെ ആളുകൾ ജീവിക്കുന്നുണ്ടായിരുന്നു. വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ആണ് അവർ ജീവിച്ചിരുന്നത്. പുഴയിൽ നിന്നും മത്സ്യബന്ധനം നടത്തിയാണ് അവർ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. അങ്ങിനെയിരിക്കെ ഒരു കോർപ്പറേറ്റ് കമ്പനി പുഴയോട് ചേർന്ന സ്ഥലം കയ്യേറുകയും അവിടെ ഫാക്ടറി നിർമ്മിക്കുകയും ചെയ്തു. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം മുഴുവൻ പുഴയിലേക്കാണ് ഒഴുകിയിരുന്നത്. അങ്ങിനെയിരിക്കെ പ്രദേശവാസികൾക്ക് മാറാരോഗം പിടിപെടുകയും മത്സ്യങ്ങൾ ചത്തു പോവുകയും ചെയ്തു. പ്രദേശവാസികൾ ഒരുമിച്ചുകൂടി സർക്കാറിന് നിവേദനം നൽകാൻ തീരുമാനിച്ചു. സർക്കാർ നടപടി എടുക്കാത്ത അതിനാൽ പ്രദേശവാസികൾ സമരം ചെയ്യാൻ തീരുമാനിച്ചു. സമരം ശക്തമായപ്പോൾ സർക്കാർ ഫാക്ടറിയുടെ പ്രവർത്തനം നിർത്താൻ അനുമതി നൽകി. അവർക്ക് നൽകിയ അനുമതി റദ്ദ് ചെയ്യുകയും സ്ഥാപക ജംഗമ വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു അതോടുകൂടി സമരം അവസാനിക്കുകയും അവർ
പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.
|