ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

  കൊറോണ എന്ന മഹാമാരി     

ഇന്ന് ലോകജനതയെ പിടികൂടിയിരിക്കുന്ന ഒരു വൈറസ് രോഗമാണ് കൊറോണ എന്നത്.ഇതിനെ കോവിഡ് - 19 എന്നും അറിയപ്പെടുന്നു.ലോകത്ത ആദ്യമായി ഈ വൈറസ് രോഗം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്.ഇത് സാധാരണയായി മനുഷ്യരിലേക്ക് പകരുന്നത് മറ്റ് പക്ഷികൾ ,സസ്തനികൾ എന്നിവയിൽ നിന്നാണ് . ഈ വൈറസ് പ്രധാനമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ് .വരണ്ടചുമയോട് കൂടിയ പനിയാണ് ഇതിന്റെ പ്രധാനലക്ഷണം .രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ രണ്ട് , മൂന്ന് പ്രാവശ്യം രക്തം പരിശോധിക്കുന്നതിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ പറ്റുകയുള്ളൂ .ഇത്തരത്തിൽ ലോകരാജ്യങ്ങൾ മുഴുവൻ ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ. വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്നതിനാൽ ജനങ്ങൾ അതീവജാഗ്രതയിലാണ് .



ശ്രീദയ .എസ്. ആർ
2 A ജി . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം