ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ അങ്ങനെ അമ്പാടി നല്ലവനായി

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ അമ്പാടി നല്ലവനായി

ഒരിടത്തു ഒരു അമ്പാടി എന്ന കുട്ടി ഉണ്ടായിരുന്നു .അവൻ ആര് പറയുന്നതും കേൾക്കില്ലായിരുന്നു .പുറത്തു ഇറങ്ങുമ്പോൾ ചെരുപ്പ് ധരിക്കില്ല ,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കില്ല,തറയിൽ വീണ ആഹാര സാധനങ്ങൾ എടുത്ത് കഴിക്കും കൈകൾ കഴുകാതെ ഭക്ഷണം കഴിക്കും തുറന്നു വെച്ചിരിന്നുന്ന ആഹാരം കഴിക്കും .ഇവന്റെ ഈ പ്രവർത്തികൾ കാണുമ്പൊൾ അവന്റെ അച്ഛനും അമ്മയും വഴക്ക് പറയുമായിരുന്നു .എന്നാൽ അത് അവൻ കേൾക്കില്ലായിരുന്നു .അവന്റെ ഈ ദുശീലങ്ങൾ കൊണ്ട് അവന് കൂട്ടുകാർ കുറവായിരുന്നു .

അവന് ഫുട്ബോൾ കളി എന്ന് പറഞ്ഞാൽ ജീവനായിരുന്നു .ആ കളിയിൽ അവൻ എപ്പോഴും ഒന്നാമനായിരുന്നു .ഒരു ദിവസം സ്കൂളിലെ നിന്നും ഒരു ഫുട്ബോൾ മാച്ചിൽ പങ്കെടുക്കാൻ അവസരം കിട്ടി.തൊട്ടടുത്ത ആഴ്ചയിൽ ആണ് മത്സരം .പക്ഷെ മത്സരത്തിന്റെ തലേ ദിവസം അവന് ഛർദിയും വയര് വേദനയും പിടിപെട്ടു .അസുഖം സഹിക്ക വയ്യാതെ അവനെ അവന്റെ അച്ഛനും അമ്മയും ആസ്പത്രിയിൽ കൊണ്ട് പോയി .ഡോക്ടർ അവനെ വിശദമായി പരിശോധിച്ചു .രോഗം കുറയാൻ അവനെ ഹോസ്പിറ്റലിൽ കുറച്ച ദിവസം കിടത്തണം എന്ന് പറഞ്ഞു .മനസില്ല മനസോടെ അവൻ അവിടെ കിടന്നു .അപ്പോഴെല്ലാം അവന്റെ മനസിലെ ചിന്ത ഫുട്ബോൾ മത്സരം ആയിരുന്നു .

നാളെയാണ് മത്സരം അവൻ അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല .സങ്കടം കൊണ്ട് അവൻ പൊട്ടിക്കരഞ്ഞു.ഇത് കണ്ട ഡോക്ടർ അവനോട് കാര്യം തിരക്കി സങ്കടത്തോടെ അവൻ ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു .എല്ലാം സാവധാനം കേട്ട ഡോക്ടർ അവനോട് പറഞ്ഞു നിന്റെ വൃത്തിയില്ലായ്മ ആണ് നിനക്ക് രോഗങ്ങൾ വരാൻ കാരണം .അതാണ് നിന്റെ സ്വപ്നം ആയിരുന്ന ഫുട്ബോൾ മത്സരം നിനക്കു നഷ്ടമായതും .അതിനാൽ എവിടെ നിന്ന് പോയി കഴിഞ്ഞാൽ നീ നല്ല കുട്ടിയാവണം ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം എന്ന് എല്ലാം ഡോക്ടർ അവനോട് പറഞ്ഞു.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരു തെല്ലു വിഷമത്തോടെ അവൻ കേട്ടിരുന്നു.

അങ്ങനെ അവന്റെ അസുഖം മാറി അവൻ വീട്ടിൽ എത്തിയ ശേഷം അവൻ നല്ല കുട്ടി ആയി മാറി .ശുചിത്യ കാര്യത്തിൽ എല്ലാം അവൻ ശ്രദ്ധിക്കാൻ തുടങ്ങി .അവനോട് മിണ്ടാതെ നടന്ന പല കൂട്ടുകാരും അവന്റെ ഉറ്റ സുഹൃത്തുക്കൾ ആയി.ഇതിൽ നിന്ന് അവൻ ഒരു കാര്യം മനസിലായി വൃത്തി എന്നത് ഓരോ മനുഷ്യനും വേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ആണ് .

കാർത്തിക് .ബി
3 B ,ഗവണ്മെന്റ് എൽ പി എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ