ജി.എൽ.പി.എസ്. വാക്കടപ്പുറം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പ്രതിരോധശേഷി വർധിപ്പിക്കുന്ന പച്ചക്കറികൾ , പഴങ്ങൾ , ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൃത്യമായി ഉൾപ്പെടുത്തണം . കഴിയുന്നിടത്തോളം നിറവും മണവും മായവും ചേർത്ത് വരുന്ന പാക്കറ്റ് ഭക്ഷണം ഒഴിവാക്കി വീട്ടിൽ നിന്നുള്ള ആഹാരശീലം വളർത്തുക. നന്നായി ചവച്ചരച്ച് കഴിക്കുകയും നല്ലത് കഴിയ്ക്കുകയും ചെയ്യുക എന്നത് പ്രതിരോധത്തിന് പ്രാധാന്യമേറിയ സംഗതിയാണ്. ആവശ്യമായ പച്ചക്കറികൾ സ്വയം ജൈവകൃഷിരീതിയിൽ ഉണ്ടാക്കുക എന്നത് ശരീരത്തിന് വ്യായാമം തരുന്നതോടൊപ്പം മാനസികോല്ലാസത്തിനും ഉപകാരപ്രദമാണ്. കീടനാശിനിയായും വളക്കൂട്ടുകളായും ഉപയോഗിക്കുന്നവയിൽ മിക്കതും രോഗകാരണങ്ങളായ വിഷവസ്തുക്കളാണ്. വീടും പരിസരവും വൃത്തിയാക്കി വയ്ക്കുുകയും കൊതുകു പോലെയുള്ള ക്ഷുദ്രജീവികളെ അണുനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യേണ്ടത് മുഖ്യഘടകമാണ്. വ്യക്തി ശുചിത്വം പാലിക്കുകയും നിർബന്ധമാണ്.

ഉമാശ്രീ ബീ ശർമ്മ
2 ബി ജി എൽ പി എസ് വാക്കടപ്പുറം,പാലക്കാട്,ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം