ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ഒരു നിമിഷം ഭൂമി ദേവിക്കായ് ........
ഒരു നിമിഷം ഭൂമി ദേവിക്കായ് ........
പരിസ്ഥിതിയെ സംരക്ഷിക്കൽ നാമോരുരുത്തരുടേയും കടമയാണ് .പരിസ്ഥിതിയുടെ സുപ്രധാന ഘടകങ്ങളായ മണ്ണ് ,മരം,ജലം,വായു ഇവയോരോന്നും അതി ഭയാനകമാം വിധം മലിനമായിക്കൊണ്ടിരിക്കുകയാണ് . നാം പ്‌ളാസ്റ്റിക് ഉപയോഗിക്കുമ്പോൾ മലിനമാകുന്നത് മണ്ണ് മാത്രമല്ല ,പ്ലാസ്റ്റിക് കത്തുന്നതിലൂടെ വായുവും ,ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നതിലൂടെ ജലവും,മണ്ണിലേക്കെറിയുമ്പോൾ മണ്ണിനെയും വൃക്ഷാലതാതികളെയും അത് ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നു .പ്ലാസ്റ്റിക് നമുക്ക് എത്രത്തോളം വിപത്തതാണെന്ന് നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം . അത് പോലെ തന്നെ നാം ഭൂമിയോട് ചെയ്യുന്ന മറ്റൊരു അതിക്രമമാണ് മരം വെട്ടി നശിപ്പിക്കൽ .വലിയ വലിയ വീടുകൾ വെക്കാനും അംബരചുംബികളായ കെട്ടിടങ്ങൾ പണിയാനും നാം മത്സരിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ ഭൂമിയാണ് അമ്മയെ ആണ് . ഇത് പോലെ കാടുകളും മരങ്ങളും വെട്ടി നശിപ്പിച്ച മനുഷ്യൻ വികസനത്തിലേക്ക് കുതിക്കുമ്പോൾ അവന് മഴയും വെള്ളവും വെറും സ്വപ്നമായി മാറുന്നു .ഭൂമിയുടെ മാറ് വരണ്ടുണങ്ങുന്നു .മാത്രമോ കാക്കയ്ക്കിരിക്കാൻ പോലും ഒരു തണലില്ലാതെ നാം ഭൂമീ ദേവിയുടെ ശാപമായ സൂര്യതാപം ഏറ്റു വാങ്ങേണ്ടി വരുന്നു.അതിനാൽ തന്നെ വരൾച്ചയും സൂര്യതാപവും മനുഷ്യൻ ചോദിച്ചു വാങ്ങിയ ശാപങ്ങളാണ് .ഫലമോ മരങ്ങളെയും വനങ്ങളെയും സംരക്ഷിക്കൽ നമുക്കിന്ന് കടമായല്ല ,ബാധ്യതയായി മാറിക്കഴിഞ്ഞു . അത് പോലെ തന്നെ മനുഷ്യ വംശത്തിന്റെ മറ്റൊരു സ്വാര്ഥതയുണ് വാഹനം.ഒരു വീടിന് ഒന്നെന്നല്ല മറിച്ചു ഒരാൾക്കു ഒരു വാഹനം എന്നായി മാറിയിരിക്കുന്നു നമ്മുടെ അവസ്ഥ .അതുകൊണ്ടെന്താ എന്നല്ലേ?...ഈ വാഹനങ്ങളിൽ നിന്നെല്ലാം പുറത്തു വരുന്ന കാർബൺ ഡൈ ഓക്‌സൈഡ് അളവ് കൂടി നമുക്ക് നമ്മുടെ ശുദ്ധ വായു പോലും നഷ്ടപെട്ട്ട് കൊണ്ടിരിക്കുന്നു. ഇങ്ങനെ മണ്ണും വായുവും ജലവും മലിനപ്പെടുത്തി ഭൂമിയെ കൊന്നിട്ട് മനുഷ്യൻ വാനത്തിനപ്പുറം കീഴടക്കിയാലും അതിൽ നമുക്ക് എന്ത് അഭിമാനമാണ് കൂട്ടരേ ......അതിനാൽ സുന്ദരമായ നല്ല നാളെക്കായി നമുക്ക് മാറി ചിന്തിക്കാം ,ഭൂമിയെ നമുക്ക് മാറോട് ചേർക്കാം ,നമ്മുടെ കൈകളിൽ ഭൂമീ ദേവി സുരക്ഷിതയായിരിക്കട്ടെ .......... {{BoxBottom1 |
പേര്= നിഹാൽ എം .സി | ക്ലാസ്സ്= ബി | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി .എൽ .പി.എസ് വളമംഗലം | സ്കൂൾ കോഡ്= 18226 | ഉപജില്ല= കിഴിശ്ശേരി | ജില്ല= മലപ്പുറം | തരം= ലേഖനം | color= 1 |