ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/തത്തയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
തത്തയും പൂച്ചയും

പണ്ട് ഇല്ലിമുളം കാട്ടിനുള്ളിൽ ഒരു തത്ത താമസിച്ചിരുന്നു.ഒരു ദിവസം പതിവുപോലെ കുഞ്ഞുങ്ങളെ തനിച്ചാക്കി അവൾ തീറ്റ തേടി കാട്ടിലൂടെ കുറെ ദൂരം പറന്നു.അങ്ങനെ അവൾ കാടിനടുത്തുള്ള നാട്ടിൻപുറത്തെ ഒരു വീടിന്റെ അടുക്കള ഭാഗത്തെത്തി.അവിടെ ഒരു പാത്രത്തിൽ വെച്ച പാൽ അവൾ കണ്ടു.ഹായ്...നല്ല പാൽ, വേഗം കുടിക്കാം.അങ്ങനെ തത്ത പാൽ കുടിച്ച്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു പൂച്ച."നീ എന്റെ പാൽ കുടിക്കുമല്ലേ..,നിന്നെ ഞാനിപ്പൊ അകത്താക്കും”.അയ്യോ..പൂച്ച,അവൾ പേടിച്ച് പറന്ന് രക്ഷപ്പെട്ടു."നീ രക്ഷപ്പെട്ടുവല്ലേ..., നിന്നെ ഞാൻ എടുത്തോളാം”. പേഗം ഈ പാൽ അകത്താക്കാം.പൂച്ച വേഗം പാൽ കുടിച്ചു.ഈ പാലിന്റെ കൂടെ ആ തത്തയെക്കൂടി കിട്ടിയിരുന്നെങ്കിൽ ഉഷാറായിരുന്നു.എങ്ങനെയെങ്കിലും അതിനെ പിടിക്കണം.അങ്ങനെ അവൻ തത്ത താമസിക്കുന്ന സ്ഥലം കണ്ട് പിടിക്കാനുള്ള ശ്രമം തുടങ്ങി.അങ്ങനെ രണ്ട് മൂന്ന് ദിവസം കൊണ്ട് അവൻ തത്ത താമസിക്കുന്ന സ്ഥലം കണ്ടെത്തി.തത്ത താമസിക്കുന്ന മരത്തിന്റെ ചുവട്ടിലെത്തി.അയ്യോ...പൂച്ച.തത്ത നിലവിളിച്ചു."ഞാനിപ്പൊ നിന്നെ അകത്താക്കും”,അവൻ മരപ്പൊത്ത് ലക്ഷ്യമാക്കി മുകളിലേക്ക് കയറി വന്നതും മരത്തിലെ വള്ളിയിൽ കാൽ കുടുങ്ങി,വള്ളിയിൽ കൂട് വെച്ചിരുന്ന തേനീച്ചക്കൂട്ടം ഇളകി, അവനെ കുത്തിയോടിച്ചു.അവൻ ജീവനുംകൊണ്ടോടി.

ഫാത്തിമ ഷഹന.സി
3 എ ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ