പച്ചയുടുപ്പിട്ട പുന്നാരതത്തമ്മേ...
ആരു തന്നു നിനക്കീ ഉടുപ്പ്?
മാമലകൾ തോറും പാറി നടക്കുമ്പോൾ
എന്തല്ലാം കാഴ്ചകൾ കണ്ടുവോ നീ...?
ക്ലാസിലിരുന്ന് പഠിച്ചിട്ടാണോ
കീ.... കീ....കീ ...കീ....വർത്തമാനം.
നിൻ കളിച്ചുണ്ടിലെ തേനൂറും പാട്ടുകൾ,
ആരു നിന്നെ പഠിപ്പിച്ചു തന്നു..?
നെൽ മണിയെല്ലാം കൊത്തിയെടുത്തിട്ടു
എങ്ങോട്ടാണു നിന്റെ യാത്ര..?
എല്ലാം എല്ലാം എന്നോടൊന്ന്,
ചൊല്ലി തരാമോ തത്തമ്മേ...?