ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/അസൂയയുടെ ഫലം
അസൂയയുടെ ഫലം
കാട്ടിലെ മരക്കൊമ്പിലായിരുന്നു കാക്കയുടെ താമസം. എന്നും കാക്ക കാട് വിട്ട് നാട്ടിലെത്തും.ഒരിക്കൽ കാക്ക പറന്ന് നടക്കുമ്പോൾ ഒരു കാഴ്ച കണ്ടു. ഒരു കർഷകൻ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നു. പ്രാവ് സന്തോഷത്തോടെ അവ കൊത്തിത്തിന്നുന്നു. കാക്കക്ക് അത് കണ്ടപ്പോൾ അസൂയയായി. ഒരു പണിയും ചെയ്യാതെ വെറുതെ ഇരുന്ന് തിന്നുകയാണ് പ്രാവുകൾ. ഒരു പ്രാവായാൽ മതിയായിരുന്നു. കാക്ക വിചാരിച്ചു. പിറ്റ്യേന്ന് കാക്ക എന്ത് ചെയ്തെന്നോ?.തന്റെ ശരീരമാകെ വെള്ള നിറം പൂശി പ്രാവുകളുടെ കൂട്ടിൽ കയറിപ്പറ്റി.കർഷകൻ ഇതൊന്നുമറിഞ്ഞില്ല. അങ്ങനെ പ്രാവുകൾക്കൊപ്പം കാക്കയും അരിമണി കൊത്തിത്തിന്നു. ഇങ്ങനെ കുറച്ച് ദിവസക്കൾ കഴിഞ്ഞു. എന്നാൽ ഒരു നാൾ കാക്കയ്ക്ക് ഒരു തെറ്റുപറ്റി. കർഷകൻ തീറ്റയുമായി വന്ന നേരം കാക്ക ഒട്ടും ചിന്തിക്കാതെ തന്റെ ശബ്ദത്തിൽ ഒച്ചവെച്ചു.കാ....... കാ.......കാ.....പിന്നെ കഥ പറയണോ?.കർഷകന് കാര്യം മനസ്സിലായി.കൂട്ടിൽ കയ്യിട്ട് കാക്കയെ പിടിച്ച് പൊതിരെ തല്ലി'. അതും പോരാഞ്ഞ് അയാൾ കാക്കയെ വലിച്ചൊരേറ്.' പൊത്തോം...., പാടത്തെ ചെളിയിലേക്കാണ് അത് പോയി വീണത്. അസൂയ മൂത്ത കാക്കയ്ക്ക് കിട്ടേണ്ടത് തന്നെ കിട്ടി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ