ജി.എൽ.പി.എസ്. പുൽപ്പറ്റ/അക്ഷരവൃക്ഷം/കള്ളന്മാരുടെ മണ്ടത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
കള്ളന്മാരുടെ മണ്ടത്തരം

ഒരു ഗ്രാമത്തിൽ മൂന്നു കള്ളന്മാരുണ്ടായിരുന്നു. ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി മോഷണം ചർച്ചചെയ്യൽ അവരുടെ പതിവായിരുന്നു. അങ്ങനെ അവരുടെ സമ്പത്ത് ദിനംപ്രതി വർധിച്ചുവന്നു. ആ സമയം നാട്ടിലെ സാധാരണക്കാർ ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലുമായി. ഒരു ദിവസം ഗ്രാമത്തലവന്റെ വീടും കൊള്ളയടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്വർണ്ണ കിരീടം കൊള്ളയടിച്ചതറിഞ്ഞപ്പോൾ ഗ്രാമത്തലവന്റെ ക്രോധം വറ്ദ്ധിച്ചു. സ്വർണ്ണ കിരീടംകണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിദോഷികം നൽകാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി തന്റെ നാട്ടുകാരെയെല്ലാം അദ്ദേഹം വിളിച്ചുകൂട്ടി, എല്ലാവർക്കും തുല്ല്യ നീളമുള്ള ഓരോ വടികൾ നൽകി എന്നിട്ട് പറഞ്ഞു, ഞാൻ ഒരു മന്ത്രo ചൊല്ലും, അത് ചൊല്ലി തീർന്നാൽ ഈ കൂട്ടത്തിൽ ആരെങ്കിലും മോഷണം നടത്തിയിട്ടുണ്ടെങ്കിൽ അവരുടെ കയ്യിലെ വടി ഒരിഞ്ച് നീളം കുറയും., ഇത് കേട്ടതും കൂട്ടത്തിൽ ഉണ്ടായിരുന്ന കള്ളന്മാർ തങ്ങളുടെ വടി മന്ത്രo ചൊല്ലുന്നതിന് മുന്നേ തന്നെ ഒരിഞ്ച് ഓടിച്ചുകളഞ്ഞു, ഇത് ഗ്രാമത്തലവന്റെ കണ്ണിൽപ്പെട്ടു. കള്ളന്മാരെ പിടികൂടുകയും ചെയ്തു.

ഹയ്യാമിഹിർ
4 ജി.എൽ.പി.എസ്. പുൽപ്പറ്റ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ