ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം ശീലിക്കൂ ആരോഗ്യം സംരക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശീലിക്കൂ ആരോഗ്യം സംരക്ഷിക്കൂ

കോവിഡ് - 19 എന്ന മഹാമാരിയുടെ നടുവിലാണ് നാം ഇന്ന് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മൾ പരിസര ശുചിത്വവും വ്യക്തിശുചിത്വവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. മഴക്കാലമായാൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ പലവിധ പകർച്ച വ്യാധികൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും ആരോഗ്യവും നന്നായി സൂക്ഷിക്കുക. എപ്പോഴും പരിസര ശുചിത്വം പാലിക്കുക. അതുപോലെ ആരോഗ്യത്തിന് നാടൻ ഭക്ഷണ ശീലങ്ങൾ പതിവാക്കുക. പഴം പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എന്നാൽ രോഗാണുക്കളെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും. ഇന്ന് കൊറോണ ബാധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നതും അസുഖ ബാധിതരും. ഈ സാഹചര്യം നാം മനസ്സിലാക്കി ശുചിത്വം പാലിക്കേണം'. ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പറയുന്നത് നാം അനുസരിക്കണം. സാമൂഹികമായ അകലം പാലിക്കേണം. മഴക്കാലമാവുന്നതോടെ നമ്മെ കാത്തിരിക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ്. കൊതുക്, ഈച്ച ഇവ പെരുകാതിരിക്കാൻ നാം ഇപ്പോൾ തന്നെ മുൻകരുതലുകൾ എടുക്കണം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിവ നമ്മുടെ അശ്രദ്ധ കൊണ്ട് ഒരു പകർച്ചവ്യാധി അസുഖങ്ങളും ആർക്കും വരുത്തി വെക്കരുത്. നാം ഓരോരുത്തരും മുൻ കരുതലുകൾ എടുക്കേണം. അല്ലെങ്കിൽ നാം ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ വലിയ വില നൽകേണ്ടിവരും. എല്ലാവരും സൂക്ഷിക്കുക . നിയമങ്ങൾ അനുസരിക്കുക. STAY AT HOME

സഫ ദിൽഷ കെ
3 A ജി.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം