ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ പ്രതിരോധം

ഒരു വീട്ടിൽ ഉപ്പയും ഉമ്മയും രണ്ട് മക്കളും ഉണ്ടായിരുന്നു. അവരുടെ ഉപ്പ കുറേ വർഷമായി ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം ഉപ്പയുടെ ഫോൺ വന്നു. ഞാൻ നാട്ടിലേക്ക് ഉടനെ വരുന്നതാണ്. ഉമ്മയും മക്കളും സന്തോഷത്തോടെ കാത്തിരിക്കുകയും ഉപ്പ വരികയും ചെയ്തു. ഉപ്പ വന്നപ്പോൾ കുറേ സാധനങ്ങൾ കൊണ്ടുവന്നിരുന്നു. അതെല്ലാം ബന്ധുവീട്ടിലെല്ലാം കൊടുത്തുവിട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഉപ്പക്ക് പനിവരികയും ഡോക്ടറുടെ അടുത്ത് പോവുകയും ചെയ്തു. അപ്പോഴാണ് അറിയുന്നത് ഉപ്പക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട് എന്ന്. പിന്നീട് ഉപ്പയെ ഈ കുട്ടികളുടെയും ഉമ്മയുടെയും അടുത്തുനിന്നും മാറ്റിപ്പാർപ്പിച്ചു. കുറേകാലത്തിന് ശേഷം വീട്ടിലെത്തിയ ഉപ്പയെ കാണാത്തപ്പോൾ മക്കൾക്ക് വളരെ വിഷമമായി. എന്നാലും എല്ലാവരുടെയും ജീവൻ നിലനിർത്താനും ഉപ്പയുടെ അസുഖം മാറാൻ ആരോഗ്യപ്രവർത്തകർ പറഞ്ഞ ഓരോ കാര്യവും ആ കുട്ടികളും ഉമ്മയും അനുസരിക്കുകയും വളരെ വൃത്തിയോടും ശുചിത്തത്തോടും കൂടി അവർ വീടും പരിസരവും നന്നാക്കുകയും ചെയ്തു. അതുകൊണ്ട്തന്നെ വളരെ പെട്ടെന്ന് തന്നെ ആ ഉപ്പയുടെയും അസുഖം മാറി. ആ ഉപ്പയും മക്കളും സന്തോഷത്തോടെ കഴിഞ്ഞു.


അനകനന്ദ പി.
1 B ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ