ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ലോകത്തെ മുട്ടുകുത്തിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ മുട്ടുകുത്തിച്ച അസുഖങ്ങൾ

കൂട്ടുകാരെ നിങ്ങൾക് എല്ലാർക്കും അസുഖം ഉണ്ടാവാറില്ലേ. പല അസുഖങ്ങളും നമ്മുടെ ലോകത്തേക്ക് കടന്നു വന്നിട്ടുണ്ട്. ചിക്കുൻഗുനിയ, ചിക്കൻപോക്സ്, മലേറിയ, ഡങ്കിപ്പനി മുതലായവ. അങ്ങനെ ഒരു അസുഖം കൂടി നമ്മുടെ ലോകത്തേക്ക് കടന്നു വന്നിരിക്കുന്നു, പേര് കോവിഡ് 19. ജനനം 2020ചൈനയിലെ വുഹാൻ എന്ന ചന്തയിൽ. ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ അവൻ കൊന്നൊടുക്കിയിട്ടുണ്ട്. എല്ലാ കാര്യത്തിലും മുൻപന്തിയിൽ ആയ അമേരിക്ക വരെ ഇവന് മുൻപിൽ മുട്ടുമടക്കി. അമ്പലങ്ങൾ അടച്ചു, പള്ളികൾ അടച്ചു, ബാങ്കില്ല, ഉത്സവമില്ല ലോകം നിശബ്ദം. ദൈവത്തിന്റെ സ്വന്തം നാടായ കേരളം വരെ ഇവന്റെ കീഴിൽ അകപ്പെട്ടു. നമുക്ക് കൈകോർക്കാം ഒന്നിച്ചു പോരാടാം ഈ മഹാമാരിയുടെ കീഴിൽ നിന്നും ലോകത്തെ സംരക്ഷിക്കാം. ലോകത്തെ സംരക്ഷിക്കുന്ന എല്ലാർക്കും അഭിനന്ദനങ്ങൾ.

നുബ്‍ഹ.കെ
3B ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം