ജി.എൽ.പി.എസ്. കിഴിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാലചക്രത്തിന്റെ വേഗതയിൽ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകൾ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോൺക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതൽകൂട്ടായി.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിൽക്കെ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യോതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നിൽക്കുന്നു. 2010 അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഒന്നാം ക്ളാസിൽ ചേർത്തതിനുളള പാരിതോഷികം 10 ലക്ഷം രൂപ ഈ വിദ്യാലയത്തിന് സർക്കാറിൽ നിന്ന് ലഭിച്ചിരുന്നു. ക‍ൂട‍ുതൽ വായനയ്ക്ക്