ശ‍ുചിത്വം

ഒരു ദിവസം രാവിലെ കിച്ചുവും ലച്ചുവും വീട്ടു മുറ്റത്തെ മാവിൻ ചുവട്ടിൽ കളിക്കുകയായിരുന്നു. അപ്പോൾ കിച്ചുവിന്റെ മുന്നിലേക്ക് ഒരു മാമ്പഴം വീണു. ഉടനെ കിച്ചു ഓടിച്ചെന്നു മാമ്പഴം കൈയിലെടുത്ത് കഴിക്കാനായി പുറപ്പെട്ടു. പെട്ടെന്ന് ഓടി വന്ന് ലച്ചു അവനെ തടഞ്ഞു." കിച്ചൂ നിലത്തു വീണ മാമ്പഴം കഴുകാതെ തിന്നരുത്. അതിൽ പൊടി പടലങ്ങളും രോഗാണുക്കളും പറ്റിയിരിക്കും. അത് കഴിച്ചാൽ നമുക്ക് രോഗം വരും". ഇതു കേട്ടു വന്ന അമ്മ പറഞ്ഞു. "ലച്ചു പറഞ്ഞത് ശരിയാ പഴങ്ങൾ കഴിക്കുമ്പോൾ കഴുകിയെ കഴിക്കാവൂ. അത് പോലെ കൈയും. വൃത്തിയായി കഴുകണം. അറിയില്ലേ പല രോഗങ്ങളും പകരുന്നത് ശുചിത്വമില്ലാത്തതു കാരണമാണ്"."ശരിയമ്മേ ഇനി ഞാൻ ഇങ്ങനെ ചെയ്യില്ല. ആരോഗ്യത്തോടെയിരിക്കാൻ ശുചിത്വം പാലിക്കണമെന്നു എനിക്ക് മനസ്സിലായി ". പിന്നീട് കിച്ചുവും ലച്ചുവും വീടും പരിസരവും വൃത്തിയാക്കി.

മിൻഹ ജബിൻ ടി.പി
2 E ജി ൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ