ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വമാണ് പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് പ്രധാനം


'അച്ചു, ജ്ജ് ബേഗം ബാ' സ്കൂൾ വിട്ടപ്പോൾ ഐസ് വാങ്ങാൻ വേണ്ടി ഓടുന്ന കുട്ടികളുടെ കൂട്ടത്തിൽ അച്ചുവിനെ വിളിച്ചു കൊണ്ട് അബു വേഗത്തിൽ ഓടി - സ്കൂൾ വിട്ടാൽ ഐസുകാരന് എന്നും കുശാലാണ് .ഐസ് എന്നും പെട്ടെന്ന് തന്നെ കഴിയും അതുകൊണ്ടാണ് കുട്ടികൾ ഇത്ര ധൃതി പിടിച്ച് ഓടുന്നത്‌. ഐസുകാരൻ അപ്പുവേട്ടന് കുട്ടികളെ ഏറെ ഇഷ്ടമാണ് അതുകൊണ്ടാവാം അയാളു ടെ മുഖത്ത് ആ സങ്കടം. ഇനി അടുത്ത രണ്ട് മാസക്കാലം സ്ക്കൂൾ അവധിയാണല്ലോ - ഈ കൊല്ലവർഷത്തിലെ അവസാന ദിനങ്ങളാണെങ്കിലും അബുവിനും അച്ചുവിനും മനസ്സുനിറയെ സന്തോഷമാണ് - ഈ അവധിക്കാലം മുഴുവൻ കളിക്കേണ്ട കളികളെല്ലാം അവർ മുന്നേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് - അങ്ങനെ അവർ രണ്ട് പേരും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി - 'അച്ചു ,ഇനിയും എഴുന്നേൽക്കാറായില്ലേ? മണി പത്ത് കഴിഞ്ഞു'.അച്ചുവിൻ്റെ അമ്മ ഉച്ചത്തിൽ വിളിച്ചു.'അമ്മേ, കുറച്ചു സമയം കൂടി കിടന്നോട്ടെ' .പുതപ്പ് പുതച്ചു കൊണ്ട് അച്ചു കിടക്കാൻ തുടങ്ങി. വൈകുന്നേരം അബു ധൃതി പിടിച്ചു കൊണ്ട് അച്ചുവിൻ്റെ വീട്ടിലേയ്ക്ക് കളിയ്ക്കാൻ പോയി - അച്ചു അബുവിൻ്റെ വരവ് കാത്തിരിക്കുകയായിരുന്നു.അങ്ങനെ അവർ രണ്ടു പേരും കളി തുടങ്ങി. കളിച്ചും ചിരിച്ചും അവർ സമയം തള്ളി നീക്കി. അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു വീണു .ഒരു ദിവസം അച്ചു അമ്മാവൻ്റെ വീട്ടിലേയ്ക്ക് വിരുന്നു പോയി. അവിടെ നിന്ന് തിരിച്ച് നാട്ടിലേയ്ക്ക് വന്ന അച്ചുവിന് വിരുന്നു വിശേഷങ്ങൾ പങ്കുവെയ്ക്കാൻ തൻ്റെ ആത്മമിത്രത്തിൻ്റെ അടുത്തേയ്ക്ക് പോകാൻ മനസ്സിൽ വെമ്പൽ കൊണ്ടു. അബുവിൻ്റെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് അവൻ രോഗബാധിതനാണെന്ന് അറിഞ്ഞത്. അബൂ ,എന്ത് പറ്റി നിനക്ക്?' അച്ചു ചോദിച്ചു.' 'നീ വിരുന്നു പോയപ്പോൾ തുടങ്ങിയതാ അച്ചു, പനിയും ഛർദ്ദിയും വയറിളക്കവും.'അബു പറഞ്ഞു. 'ഡോക്ടർ എന്ത് പറഞ്ഞു? 'അച്ചു ചോദിച്ചു. ഒരു ഡോക്ടറെപ്പോലെ അബു പറയാൻ തുടങ്ങി.. ' അച്ചൂ, കൈകാലുകൾ നല്ലവണ്ണം വൃത്തിയാക്കണം. നഖം മുറിയ്ക്കണം. ദിവസവും കളിയ്ക്കണം. അഴുക്കുള്ള കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ പാടില്ല. ശുചിത്വമില്ലാത്ത ജീവിത ശൈലി നമുക്ക് മാരക രോഗങ്ങൾ സമ്മാനിക്കും ' ... അച്ചു ആശ്ചര്യത്തോടെ ചോദിച്ചു.' അബൂ നിനക്കെന്തു പറ്റി? ' ഒരു കള്ളച്ചിരിയോടെ അബു പറഞ്ഞു.'എടാ അച്ചൂ, സ്കൂൾ അവധിക്കാലം ഞാൻ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. ഡോക്ടർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. നീ നല്ലവണ്ണം ശ്രദ്ധിയ്ക്കണേ..'നിൻ്റെ രോഗം ഭേദമാവാൻ ഞാൻ പ്രാർഥിക്കും - ഞാൻ വരുന്ന കാര്യം അമ്മയോടു പറഞ്ഞിട്ടില്ല. ഞാൻ പോവട്ടെ'. തൻ്റെ സുഹൃത്തിന് വന്ന അസുഖത്തിൽ സങ്കടത്തോടെയും അതിലുപരി പെട്ടെന്ന് ഭേദമാകണമെന്ന പ്രാർഥനയോടെയും അച്ചു വീടിൻ്റെ പടിയിറങ്ങി.

ഫാത്തിമ സഹ്‍ല
അഞ്ച് ഡി ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ