ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

രണ്ടാം ക്ലാസ്സിലെ ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകന് തന്റെ കുട്ടികളെല്ലാം പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർബന്ധമായിരു ന്നു. പങ്കെടുക്കാത്തവർക്ക് ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഒരു ദിവസം ഒരു കുട്ടി മാത്രം പ്രാർത്ഥനക്ക് വന്നില്ല. മുരളി ആണ് വരാത്തതെന്ന് അശോകിന് മനസ്സിലായി. പ്രാർത്ഥന കഴിഞ്ഞ ഉടനെ അശോക് മുരളിയോട് കാര്യം തിരക്കി. എന്നാൽ മുരളി മറുപടിപറയും മുമ്പ് അധ്യാപകൻ ക്ലാസ്സിൽ എത്തി. ക്ലാസ്സാകെ ശാന്തമായി. "ഇന്നാരൊക്കെയാ പ്രാർത്ഥനക്ക് പങ്കെടുക്കാഞ്ഞത്? " ക്ലാസ്സ്‌ ലീഡറോട് അധ്യാപകൻ ചോദിച്ചു. "മുരളി മാത്രം വന്നില്ല സാർ. മറ്റെല്ലാവരും വന്നിരുന്നു. "അശോക് പറഞ്ഞു. അധ്യാപകൻ എഴുന്നേറ്റ് മുരളിയുടെ അടുത്തേക്ക് നടന്നു. കുട്ടികൾ എല്ലാവരും മുരളിക്ക് ശിക്ഷ കിട്ടുമെന്ന് കരുതി നോക്കി നിന്നു. "മുരളീ നീ എന്താ ഇന്ന് പ്രാർത്ഥനക്ക് വരാഞ്ഞത്? "സാർ ഞാൻ വന്നപ്പോളേക്കും എല്ലാവരും പ്രാർത്ഥനക്ക് പോയിരുന്നു. അപ്പോൾ ഞാൻ ക്ലാസ്റൂം വൃത്തി കേടായി കിടക്കുന്നത് കണ്ടു. എല്ലാവരും ഇത് ശ്രദ്ധിക്കാതെ പോയതായിരുന്നു. ക്ലാസ്സ്‌റൂം വൃത്തിയാക്കാൻ ഞാൻ തീരുമാനിച്ചു. അത് കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു. വൃത്തി ഹീനമായ ചുറ്റുപാടിൽ എങ്ങനെ പഠിക്കുമെന്നു സാർ ചോദിക്കാറില്ലേ? "ശരിയാണ് മുരളി പറഞ്ഞത് അധ്യാപകൻ അവനെ അഭിനന്ദിച്ചു. വീടും ചുറ്റുപാടും പോലെ വിദ്യാലയവും വൃത്തിയായി സൂക്ഷിക്കണമെന്ന് സാർ കുട്ടികളെ ബോധ്യപ്പെടുത്തി.

നാജിയ എ
2 E ജി എൽ പി സ്ക‍ൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ