ജി.എൽ.പി.എസ്. കാവനൂർ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


അലിഫ് അറബിക് ക്ലബ്

    ഭാഷാ പഠനം എളുപ്പ മാക്കുന്നതിനും. ഭാഷാ ശേശി വർദ്ധിപ്പിക്കുന്നതിനും വേണ്ടി. കുട്ടികൾക്ക് അനിയോജ്യമായ രീതിയിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കുട്ടികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് അലിഫ് ക്ലബ് .

പ്രവർത്തനങ്ങൾ

അലിഫ് മെഗാക്വിസ്: സ്കൂൾ തലം സബ്ജില്ലാതലം ജില്ലാതലം സംസ്ഥാന തലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ നടത്തപ്പെടുന്നു.

പൊതു വിജ്ഞാനം ഭാഷാ ശേഷി എന്നിവ പരിശോധിക്കുന്നു.

    വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ അറബിഭാഷയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നു.

കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്.

    അലിഫ് മെഗാ ക്വിസ് അറബിക് കലോൽസവങ്ങൾ . ദിനാചരണങ്ങൾ പോസ്റ്റർ നിർമ്മാണം രചനാ മത്സരങ്ങൾ തുടങ്ങി ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ലളിതമായ കളികളും അലിഫ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്നു.

മലയാളം ക്ലബ്

മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ  മലയാളം ക്ലബ് സുപ്രധാന  പങ്കു വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക  കഴിവുകൾ വളർത്തുന്നതിനും  മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു. അക്കാദമിക  വർഷം മുഴുവൻ ഓരോ ദിവസവും  ഓരോ പുസ്തക കുട്ടികൾപരിചയപ്പെടുത്തുന്നു. വായനവാരാചരണത്തിന്റെ  ഭാഗമായി  വായനയുടെ  പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ക്ലാസ്സ്‌ൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക്  വളരെ വിജ്ഞാന പ്രദമായിരുന്നു.

ജൂലൈ 5 ബഷീർ ദിനത്തിൽ

ചിത്രരചന, ബഷീർ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ, പുസ്തക പരിചയം,, കഥാപാത്ര വേഷമിടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾക്ലാസ്സ്‌ ഗ്രൂപ്പുകളിൽ  നടന്നു.

മലയാളം ക്ലബ്ബിന്റെ വിവിധ  പ്രവർത്തന ങ്ങൾ  മലയാള ഭാഷാ  പഠനത്തെ  രസകരവും  വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്  രൂപീകരിക്കുന്നതിലൂടെ  ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിക്കുകയും അതിലൂടെ കുട്ടികളുടെ ഭാഷാപരമായ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യും.

കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കു0