Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അനുഭവങ്ങൾ
മാർച്ച് മാസം എന്നും പരീക്ഷയുടെ പേരിൽ പേടിച്ചു നിൽക്കുന്ന ദിവസങ്ങൾ ആയിരുന്നു. എന്നാൽ ഇക്കൊല്ലം മാർച്ചിലെ ദിവസങ്ങളോരോന്നും വീട്ടിലിരുന്നു കളിച്ചും ചിരിച്ചും ചിലവഴിച്ചതായി രുന്നു. പെട്ടെന്നായിരുന്നു കൊറോണ എന്ന അദ്‌ഭുത പേര് കേട്ടത്. അതിന്റെ പിന്നാലെ ടി. വി യിൽ ഏതു സമയവും കൊറോണ എന്ന പേര് മാത്രം. ഓരോ രാജ്യങ്ങളിലും ആയിരക്ക ണക്കിന് ആൾ ക്കാർ മരിച്ചു വീഴുന്നു എന്ന വാർത്തകളാണ് പിന്നീട് കേട്ടത്. കൊറോണയുടെ പേരിൽ അച്ഛനും വീട്ടിൽ തന്നെയായി. എല്ലാവരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയായി. ഞങ്ങൾ ലുഡോ കളിക്കാൻ തുടങ്ങി. നല്ല രസമാണ് എല്ലാവരും വീട്ടിൽത്തന്നെയുണ്ടാകുമ്പോൾ. പിന്നെ അച്ഛന്റെകൂടെ പച്ചക്കറി നടാൻ സഹായിച്ചു. എല്ലാവരും കൂടി വീടും പരിസരവും അടിച്ചു വൃത്തിയാക്കി. കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിച്ചത് നമ്മുടെജില്ലയായതുകൊണ്ട് വളരെ വിഷമമുണ്ട്. എല്ലാദിവസവും വൈകുന്നേരം ടി. വി യിൽ മുഖ്യമന്ത്രി എത്രപേർക്കാണ് കൊറോണ ബാധിച്ചതെന്നു പറയുമ്പോൾ കൂടുതലും നമ്മുടെ ജില്ല യിലാണ്. പിന്നെ പത്രം വായിക്കും. സ്കൂളിലെ വാർഷിക പരിപാടി ക്കുവേണ്ടി കൂട്ടുകാരുമൊന്നിച്ചു പഠിച്ചു കൊണ്ടിരുന്ന ഡാൻസ്, നാടകം ഇല്ലാതായതിനാൽ വിഷമമുണ്ട്. കൂട്ടുകാരെയും ടീച്ചർ മാ രെയും കാണാത്തതിനാൽ സങ്കടമുണ്ട്. വെറുതെയിരുന്ന് മടുക്കുമ്പോൾ ചിത്രം വരക്കും. വേണ്ടാത്ത കുപ്പിയും പലസാധന ങ്ങളും കൊണ്ടു അലങ്കാര ഉത്പന്നങ്ങൾ ഉണ്ടാക്കുകയാണ് ഇപ്പോഴത്തെ പരിപാടി. അതിനിടയിൽ ടീച്ചർ ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ തന്നതിൽ സന്തോഷമുണ്ട്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|