ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസും ഉണ്ണിക്കുട്ടനും
കൊറോണ വൈറസും ഉണ്ണിക്കുട്ടനും
ഒരിക്കൽ ഒരു രാജ്യത്ത് ഒരു വൈറസ് പിറന്നു നാട്ടുകാർ അതിനെ കൊറോണ വൈറസ് എന്നായിരുന്നു വിളിച്ചത്. പൂ പോലെ അഴകുള്ള ഇവൻ പക്ഷേ ഒരു ഭയങ്കരൻ ആയിരുന്നു .ഇവന് മറ്റൊരു പേര് കൂടിയുണ്ട് കോവിഡ് 19. നമ്മുടെ ദേഹത്ത് പ്രവേശിക്കാനായി ഇവൻ പാത്തുപതുങ്ങി നടക്കുന്നു എങ്ങാനും ദേഹത്തു കയറിയാൽ നമുക്ക് മരണംവരെ സംഭവിക്കാം . തുമ്മൽ, തൊണ്ടവേദന ,ശ്വാസംമുട്ടൽ ,കടുത്ത പനി ഇതൊക്കെ വന്നുകഴിഞ്ഞാൽ അവൻ വളരെ സന്തോഷവാൻ ആകും. ഒരിക്കൽ അവനു തോന്നി തന്റെ രാജ്യത്ത് മാത്രം നിന്നാൽ പോരാ ലോകം മുഴുവൻ ഒന്ന് ചുറ്റി സഞ്ചരിക്കണമെന്ന്. അങ്ങനെ വിമാനത്തി ലും ട്രെയിനിലും ബസിലും കയറി അവൻ എല്ലാ രാജ്യങ്ങളിലും എത്തി.അവൻ എത്തിയതോടെ ജനങ്ങൾ കൂട്ടത്തോടെ മരിക്കാൻ തുടങ്ങി സ്കൂളുകളും ഓഫീസുകളും അമ്പലങ്ങളും പള്ളികളും അടച്ചു. എന്തിനേറെപ്പറയുന്നു വാഹനങ്ങൾ റോഡിൽ ഇറങ്ങാതായി എങ്ങും നിശബ്ദത മാത്രം. അപ്പോൾ ഉണ്ണിക്കുട്ടനു തോന്നി അവനെ ഇല്ലാതാക്കണമെന്നു. അങ്ങനെ ഒരു ദിവസം കൊറോണ വൈറസ് ഉണ്ണിക്കുട്ടന്റെ വീട്ടുമുറ്റത്തെത്തി അവിടെയുള്ളവരെ രോഗികൾ ആക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ ഉണ്ണിക്കുട്ടന്റെ വീടിനു മുൻപിൽ അവന്റെ അമ്മ കൈ കഴുകാനുള്ള സോപ്പും വെള്ളവും കരുതി വച്ചിരുന്നു. വൈറസ് നോക്കി നിൽക്കേ ഉണ്ണിക്കുട്ടൻ കൈകാലുകൾ കഴുകി തുടച്ചു. ഇതു കണ്ട വൈറസ് ഞെട്ടിപ്പോയി. ഉണ്ണിക്കുട്ടന്റെ വീട്ടിലുള്ള ആരെയും രോഗികളാക്കാൻ പറ്റില്ല എന്നു മനസ്സിലായ കൊറോണ അവിടെ നിന്ന് നാണിച്ചു ഓടിപ്പോയി
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |