ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കോഴി അമ്മയും, കോഴിക്കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴി അമ്മയും, കോഴിക്കുഞ്ഞുങ്ങളും      


ഒരു ചെറിയ വീട്ടിൽ അമ്മക്കോഴിയും, നാല് കുഞ്ഞുങ്ങളും താമസിച്ചിരുന്നു. നാല് കുഞ്ഞുങ്ങളിൽ ഒരാൾ ചുവന്ന കോഴിയായിരുന്നു. ചുവന്ന കോഴി ആദ്യത്തെ മകളായിരുന്നു. ചുവന്ന കോഴിയുടെ ജോലി അമ്മയുടെ കൂടെ ഭക്ഷണം കൊണ്ടുവരലായിരുന്നു. രണ്ടാമത്തെ കോഴിക്കുഞ്ഞ് വളരെ ചുറുചുറുക്ക് ഉള്ളവനും, സമർത്ഥനുമായിരുന്നു.അത് മിക്ക സമയവും മറ്റ് മൃഗങ്ങളോട് കളിക്കുകയും, സംസാരിക്കുകയും ചെയ്തിരുന്നു.മൂന്നാമത്തെ കോഴിക്കുഞ്ഞ് അവളുടെ സൗന്ദര്യമൊക്കെ നോക്കു മായിരുന്നു. അവസാനത്തെ കോഴിക്കുഞ്ഞ് എപ്പോഴും ഉറക്കമാണ്. എല്ലാ ദിവസവും ചുവന്ന കോഴിക്കുഞ്ഞ് അമ്മയോടൊപ്പം ധാന്യങ്ങളും മറ്റും ശേഖരിക്കാൻ പോകുമായിരുന്നു. മറ്റ് കോഴിക്കുഞ്ഞുങ്ങൾ വിളിച്ചാലും പോകുമായിരുന്നില്ല. ഒരു ദിവസം ചുവന്ന കോഴിയും, അമ്മയും പുറത്തു പോയി നെല്ല് കൊയ്ത് അരിയായി വച്ചു.ആ സമയം മറ്റ് കോഴിക്കുഞ്ഞുങ്ങൾ ധാന്യങ്ങളൊക്കെ കഴിക്കാൻ തുടങ്ങി. ഈ ശീലം ഇങ്ങനെ തുടർന്നു. കുഞ്ഞുങ്ങൾ വലുതായി. പക്ഷേ അവരുടെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. അമ്മക്കോഴിക്ക് വിഷമമായി.അങ്ങനെ ചുവന്ന കോഴി ഒരു ബുദ്ധി പറഞ്ഞു. ചുവന്ന കോഴിയും അമ്മയും പുറത്തു പോയി .വന്നപ്പോൾ ധാന്യങ്ങളൊന്നും കൊണ്ടുവന്നില്ല. ഈ രീതി രണ്ടു ദിവസം തുടർന്നു.മറ്റു കോഴിക്കുഞ്ഞുങ്ങൾ ആ ഹാരം കിട്ടാതെ തളർന്നു. നന്നായി സംസാരിച്ചിരുന്ന കോഴി വിശന്ന് സംസാരമില്ലാതായി.മൂന്നാമത്തെ ദിവസവും അവർ അമ്മ ആഹാരo കൊണ്ടുവരുന്നതും കാത്തിരുന്നു.അമ്മ പറഞ്ഞു ഞാനും നിങ്ങളുടെ മൂത്ത സഹോദരിയും മാത്രമാണ് പണിയെടുക്കുന്നത്. ഞങ്ങൾക്ക് എല്ലാവർക്കും ഉള്ള ആഹാരം കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്. നിങ്ങൾ മൂന്നു പേരും കൂടി ഞങ്ങളോടൊപ്പം വരണം. അങ്ങനെ പറഞ്ഞിട്ട് അമ്മ ഒരു ചെറിയ കഷ്ണം പലഹാരം കൊടുത്തു.മൂന്നു പേരും പിറ്റെ ദിവസം മുതൽ പണിയെടുക്കാൻ തുടങ്ങി. അമ്മക്കോഴിക്കും ചുവന്ന കോഴിക്കും സന്തോഷമായി.

വന്ദന ടി എസ്
2 E ജി എൽ പി എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ