ജി.എൽ.പി.എസ്.മാരാർകുളം/അക്ഷരവൃക്ഷം/കൊറോണ ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഗുണപാഠം

കൊറോണ എന്ന മഹാമാരി ലോകത്തെ ഭയപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ നമ്മുടെ രാജ്യവും ആ രോഗം പടരാതിരിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ?

ലോക്ക്ഡൗൺ തുടങ്ങി ആദ്യ ദിവസങ്ങൾ അമ്പരപ്പും സ്കൂൾ വാർഷിക ആഘോഷത്തിന് ഡാൻസ് കളിക്കാൻ പറ്റിയില്ല എന്ന സങ്കടവുമായി കടന്നു പോയി .

പിന്നെയുള്ള ദിവസങ്ങളിൽ നാട്ടിലെ പാവപ്പെട്ടവരുടെ വീടുകളിലേക്ക് പച്ചക്കറികളും അരിയുമായി പോവുന്ന ഏട്ടന്മാരുടെ നന്മ കാഴ്ചകൾ കാണാനായി .

ലോക്ക്ഡൗൺ അവസാനമാവുമ്പോൾ വല്ലാത്ത മടിയും മടുപ്പുമായി .എങ്ങനെ എങ്കിലും സ്കൂൾ തുറന്നാൽ മതിയെന്നായി .

ലോക്ക്ഡൗൺ വീണ്ടും നീട്ടിയ ഈ സമയത്തു എന്റെ പ്രിയ കൂട്ടുകാരോട് പറയാനുള്ളത് നമ്മളെ പോലെ നമ്മുടെ വീട്ടിലോ വീടിനു പരിസരത്തോ ഉള്ള മൃഗങ്ങൾക്കും ഭക്ഷണം നൽകാൻ നാം ശ്രമിക്കണം .അത്‌ വലിയ നൻമയുള്ള കാര്യമാണ് .....

ഒരിക്കൽ അറേബ്യയിൽ മുഹമ്മദ് നബി (സ ) മരുഭൂമിയിലൂടെ നടന്നു പോവുമ്പോൾ ദാഹിച്ചു വലഞ്ഞ ഒരു നായക്കു ഒരാൾ വെള്ളം കൊടുക്കുന്നത് കണ്ടു ,അതു കണ്ട നബി തന്റെ കൂട്ടുകാരോട് പറഞ്ഞു സ്വർഗം ലഭിക്കാൻ കാരണമായ നന്മയാണത് ....

മറ്റൊരിക്കൽ മദീനയിൽ ഒരു സ്ത്രീ ഒരു പൂച്ചയെ കൂട്ടിലടക്കുകയും അതിനു ഭക്ഷണമോ വെള്ളമോ നൽകാതെ ആ പൂച്ച മരിക്കുകയും ചെയ്തു .അപ്പോൾ നബി തന്റെ കൂട്ടുകാരോട്‌ പറഞ്ഞു ആ സ്ത്രീ നരകം ലഭിക്കാൻ കാരണമായ ദുഷ് പ്രവർത്തിയാണ് ചെയ്തത് .....

ഇതിൽ നിന്നും നമ്മൾ മനസ്സിലാകേണ്ടത് നമ്മൾ ഭക്ഷണം കഴിക്കുന്നത് പോലെ നമുക്ക് ചുറ്റുമുള്ള പക്ഷി മൃഗാതികൾ എന്നിവക്ക് ഭക്ഷണം നൽകുന്നത് നന്മയുള്ള നല്ലകാര്യമാണ് .

അപ്പോൾ എല്ലാ കൂട്ടുകാരും ഈ കൊറോണ കാലത്തു നമുക്ക് ചുറ്റുമുള്ള മൃഗങ്ങൾക്കു ഭക്ഷണം ലഭ്യമാകുന്നുണ്ടെന്നു ഉറപ്പുവരുത്തുമല്ലോ ???


കാസിം സാലിക്
3 A ജി.എൽ.പി.എസ്.മാരാർകുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം