ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/വിളിക്കാതെ വരുന്ന അതിഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിളിക്കാതെ വരുന്ന അതിഥികൾ

കേരളം കുറച്ച് നാളുകളായി വിളിക്കാതെ വരുന്ന അതിഥികളെ നേരിടുകയാണ്. പ്രളയവും നിപയും വന്നു അതിനെയെല്ലാം നമ്മൾ തരണം ചെയ്തു. എന്നാൽ അതാ വരുന്നു കൊറോണ എന്ന അതിഭീകരമായ വയറസ്സ്. ചൈനയിലെ വുഹാനിൽ നിന്ന് ഉൽഭവിച്ച പല രാജ്യങ്ങൾ കറങ്ങി അത് നമ്മുടെ കൊച്ചു കേരളത്തിലും എത്തി ലോക രാജ്യങ്ങൾ എല്ലാം ഇൗ വയറസ്സ് മൂലമുണ്ടാകുന്ന മഹാമാരിയിൽ തകർന്നു തുടങ്ങി. ഇൗ കൊറോണ വയറസ്സിനെ " കോവിഡ് 19” എന്ന പേരിട്ടുകൊണ്ട് ലോക ആരോഗ്യ സംഘടന പ്രസ്താവന ഇറക്കി. ചുമ,പനി,ശ്വാസതടസ്സം എന്നിവയാണ് ഈ "കൊറോണ, കോവിഡ് 19” മൂലമുണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങൾ. അതിനോടൊപ്പം മറ്റു അസുഖങ്ങൾ കൂടി ഉള്ളവർക്ക് ഇത് മാരകമായി തീരും. ഈ രോഗം ബാധിച്ച ആളുടെ സമ്പർക്കത്തിലൂടെ ഇത് മറ്റുള്ളവർക്ക് പെട്ടെന്ന് പകരും. ഈ കൊറോണ വൈയറസ് മൂലം ലോകത്ത് ലക്ഷക്കണക്കിന് ജനങ്ങളാണ് മരിച്ചുകൊണ്ടിരിക്കുന്നത് അമേരിക്ക,ഇറ്റലി,ബ്രിട്ടൻ,ഫ്രാന്സ് എന്നീ രാജ്യങ്ങളിലാണ് മരണ സംഖ്യ കൂടുതൽ. ഈ കൊറോണ എന്ന മഹാമാരിയെ തുരത്താൻ ഇന്ത്യയിലെ ജനങ്ങളെല്ലാം "ലോക്ഡൗൺ"ൽ ആണ് "ബ്രേക്ക് ദി ചെയിൻ” സംരംഭം ആരംഭിച്ചിരിക്കുന്നു. ആളുകൾ തമ്മിലുള്ള അകലം പാലിക്കലാണ് ഇതിനുള്ള ഏക മരുന്ന്. അതുകൊണ്ട്തന്നെ വ്രിത്തിയായി നടക്കുക,മാസ്ക് ഉപയോഗിക്കുക,കൈ നന്നായി കഴുകുക എന്നിവയാണ് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം ഇതല്ലാതെ ഒരു വഴിയുമില്ല. "ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്" എന്നാണ് നമ്മുടെ സർക്കാറിന്റെ മുദ്രാവാക്യം. അതുകൊണ്ടതന്നെ നമ്മൾ ഒറ്റെക്കെട്ടായ് നിന്ന് ഈ മഹാമാരിയെ തുരത്തും. അതിനുവേണ്ടി രാപ്പകലില്ലാതെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും നന്ദി അറിയിച്ചു കൊണ്ട് നമ്മുക്ക് അവരുടെ കൂടെ നിൽക്കാം.

സച്ചിൻ ക്രഷ്ണ.പി.വി
4A ജി.എൽ.പി.എസ്.ചാത്തന്നൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം