ഓർക്കാതെത്തീ അവധിക്കാലം
പള്ളിക്കൂടമടയ്ക്കും മുമ്പേ..
കൂട്ടരുമൊത്തൊരു കളിയും ചിരിയും
പെട്ടെന്നൊക്കെ തവിടുപൊടി..
പരീക്ഷയില്ലാ വാർഷികമില്ലാ
യാത്രയയപ്പും സദ്യയുമില്ലാ.
ഉത്സവമില്ലാ പൂരവുമില്ലാ.
അഘോഷത്തിൻ മേളവുമില്ലാ.
കൊറോണയെന്നൊരു ദുഷ്ടൻ കീടം
കുഞ്ഞുമനസ്സിൽ സങ്കടമായീ.
അകന്നിരിക്കാം നമുക്കുതമ്മിൽ
ഒറ്റമനസ്സാൽ പോരാടാം..
നമ്മൾ കുട്ടികളെല്ലാർക്കും
നന്മണിമാലകൾ കോർത്തീടാം
നമുക്കു ചെയ്യാം നല്ലതു ചെയ്യാം
നന്മവരുത്തും നാളേയ്ക്കായ്.