ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/പ്രവർത്തനങ്ങൾ/അക്കാദമിക വർഷം 2021-22

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ജൂൺ 1 പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈനായാണ് സ്കൂളിൽ സംഘടിപ്പിച്ചത് . എസ് . എം. സി ചെയർപേഴ്സൺ ആർ .പ്രശാന്ത് അധ്യക്ഷത വഹിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനൻ അവർകൾ നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ലോഹിതദാസ് സാർ ചീഫ് ഗസ്റ്റ് ആയി ഈ പരിപാടിയിൽ പങ്കെടുത്തു. വാർഡ് മെമ്പർമാർ ആശംസകളർപ്പിച്ചു. ഓൺലൈനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

രക്ഷിതാക്കളുടെ പങ്കാളിത്തവും നന്നായി ഉണ്ടായിരുന്നു.വീടുകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കുരുന്നുകളെ അക്ഷര കിരീടം അണിയിക്കുകയും വീടുകൾ അലങ്കരിക്കുകയും ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം.

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂൾ വളപ്പിൽ ഒരു ആര്യവേപ്പ് നടുകയും പരിസ്ഥിതി സംരക്ഷണ ബോധം പകരുന്നതിനായി ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി എന്ന കവിത ഗ്രൂപ്പുകളിൽ നൽകുകയും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകാരും മരത്തൈ നട്ടും ശലഭ പാർക്കിലേക്കുള്ള ചെടികൾ നട്ടും പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കുചേർന്നു .വീടുകളിൽ ഡ്രൈഡേ നടത്തിയും കുട്ടികളുടെ വിവിധ പരിപാടികൾ നടത്തിയും ജൂൺ 5 പരിസ്ഥിതി ദിനം ഗംഭീരമാക്കാൻ ഗവൺമെൻറ് എൽ പി എസ് തേർഡ്‍ക്യാമ്പിന് കഴിഞ്ഞു.

ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

ശാസ്ത്ര ക്ലബ്ബിലേക്ക് അംഗങ്ങളെ ചേർത്തത് ഗൂഗിൾ ഫോം വഴി ആണ്. ശാസ്ത്ര ക്ലബ്ബിൽ അംഗങ്ങൾ ആകുന്നതിനു താല്പര്യമുള്ളവരേ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു. ഗൂഗിൾ മീറ്റ് കൂടി ക്ലബ്ബിന്റെ ഉത്ഘാടനം നടത്തി. ക്ലാസ് നയിച്ചത് എം.ഈ.എസ് കോളജിലെ പ്രൊഫസർ ഡോ :നിഷാദ് കെ.കെ ആയിരുന്നു. കൂട്ടുകാർക്ക് മികച്ച അനുഭവം നൽകാൻ സാറിനായി. ഈ വർഷത്തെ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം മികവ് പുലർത്തി.

ജൂൺ 19 വായനാദിനം.

ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച നീണ്ടു നിന്ന വായനാദിന പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടത്തി.വായനാദിന ക്വിസ് ,അമ്മ വായന, വിവിധ തരം വേഷങ്ങൾ, വായന കുറിപ്പ് അങ്ങനെ പലതരം പ്രവർത്തനങ്ങൾ ഓ രോ ക്ലാസുകാർക്ക് ഉചിതമായ രീതിയിൽ നടത്തി. വായനവാര സമാപനത്തിൽഈ വർഷത്തെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം അമ്മമാർക്ക് ഒരു പുസ്തകം നൽകിക്കൊണ്ട് ഷാഹുൽ സാർ നിർവ്വഹിച്ചു

മലയാളിയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി.എൻ.പണിക്കരുടെ ഓർമ്മകളുമായി ആചരിക്കുന്ന വായനാദിനം. വായന അറിവും, തിരിച്ചറിവുമാണ്... മുന്നിലും പിന്നിലും അനന്തമായി കിടക്കുന്ന വഴികണക്കേ കാലങ്ങൾക്കപ്പുറത്തേക്കാണ് ഓരോ പുസ്തകത്തിൻെറയും താളുകൾ മറിയുന്നത്...

എല്ലാ കൂട്ടുകാരുടെയും വീട്ടിൽ ഒരു കൊച്ചു ലൈബ്രറി ഒരുക്കിയാണ് ഈ വർഷത്തെ വായനാദിനം ആഘോഷിച്ചത്.

ഓൺലൈനായി ഗൂഗിൾ മീറ്റ് കൂടി എല്ലാ ക്ലാസ്സുകാരും സന്ദേശം കൈമാറി.കൊറോണ കാലഘട്ടത്തിൽ കുട്ടികൾക്ക് വായന അന്യമായി പോകാതിരിക്കാനായുള്ള പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിലെ തുടക്കം മുതൽ നടത്തുന്നു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിവിധ വായന പ്രവർത്തനങ്ങൾ നൽകി. ചിത്രം നോക്കി കഥ പറയൽ, വായനാനുഭവം പങ്കുവയ്ക്കൽ, പുസ്തക പരിചയം പുസ്തകപരിചയം , കവിയെ പരിചയപ്പെടുത്തൽ, കവിത ചൊല്ലൽ, കുഞ്ഞുണ്ണി കവിത ആലപിക്കൽ, പ്രസംഗമത്സരം എന്നിങ്ങനെ ഉള്ള വ്യത്യാസതമായ പ്രവർത്തനങ്ങൾ ഓരോ ക്ലാസ്സുകാരും നടത്തി

വായനാവാരം സമാപനം 25/06/2021

വായനാവാരം സമാപനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ സ്കൂൾ നടത്തി. രക്ഷിതാക്കൾക്കുള്ള പുസ്തക വിതരണം എല്ലാ തിങ്കളാഴ്ചയും നൽകുന്നതിനും ശ്രമം തുടങ്ങി. വായനാവാര സമാപനത്തോടനുബന്ധിച്ച് സ്കൂൾതല വായനാ ദിനാചരണ പ്രവർത്തനങ്ങളുടെ വീഡിയോ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു.

ലഹരി വിരുദ്ധ ദിനം 26/06/2021

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ക്ലാസ് തല പ്രവർത്തനങ്ങൾ നടന്നു .ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ മനോഭാവം ഉണർത്തുന്ന പോസ്റ്ററുകൾ തയ്യാറാക്കൽ ,പ്രസംഗം പറയൽ എന്നിവയ്ക്കൊക്കെ

കുട്ടികൾക്ക് അവസരം ലഭിച്ചു.

ബഷീർ ദിനാചരണവും 05/07/2021

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തല ഉദ്ഘാടനവും ഗവൺമെൻറ് എൽപിഎസ് തേഡ് ക്യാമ്പ് സ്കൂളിൽ ബഷീർ ദിനാചരണം നടത്തി ഹെഡ്മിസ്ട്രസ് എ എൻ ശ്രീദേവി സ്വാഗതം ആശംസിച്ചു. ചടങ്ങിൻറെ ഉദ്ഘാടനം ഗൂഗിൾ മീറ്റി ലൂടെ നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ശ്രീ സുരേഷ് കുമാർ കെ നിർവഹിച്ചു. ചടങ്ങിലെ മുഖ്യാതിഥി ആയ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാറിലെ അധ്യാപകൻ ശ്രീ. മുഹമ്മദ് റോഷൻ ബഷീർ കൃതികളും കഥാപാത്രങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ജയ ടീച്ചർ, അധ്യാപകനായ ഷാഹുൽ, പിടിഎ പ്രസിഡണ്ട് ആർ പ്രശാന്ത് , എം പി ടി എ ചെയർ പേഴ്സൺ അനീഷ്മ മുരളി എന്നിവർ സംസാരിച്ച.

ചാന്ദ്രദിന ആഘോഷം

ചാന്ദ്രദിന ആഘോഷവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും ഗവൺമെൻറ് എൽ പി എസ് തേഡ് ക്യാമ്പ് സ്കൂളിൽ ചാന്ദ്രദിന ആഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ഗൂഗിൾ മീറ്റിലൂടെ നടത്തി. എംഇഎസ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡോ. നിഷാദ് കെ .കെ (ഫിസിക്സ് ഡിപ്പാർട്ട്മെൻറ് ) ഉദ്ഘാടനം നടത്തുകയും ചന്ദ്രോത്സവം 2021 ൻറെ ഭാഗമായി ക്ലബ്ബ് കുട്ടികളുമായി അഭിമുഖം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചർ സ്വാഗതം പറയുകയും ക്ലബ്ബ് കോർഡിനേറ്റർ ഷിജിന മോൾ പിഎം ചാന്ദ്രദിനത്തെ കുറിച്ചും ശാസ്ത്ര ക്ലബ്ബിനെ കുറിച്ചും ആമുഖം പറയുകയും ചെയ്തു .എസ് എം സി ചെയർമാൻ ശ്രീ .പ്രശാന്ത് , ജയ പി സി, സുനിത പ്രഭാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഹിരോഷിമ, നാഗസാക്കി ദിനം 6/8/2021

സഡാക്കോ കൊക്ക് നിർമ്മിച്ചും ,ഹിരോഷിമ ദിന പ്രസംഗം ,പോസ്റ്റർ ,പാട്ട് എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസ് തലത്തിൽ നടത്തി .വീഡിയോ

യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു .

സ്വാതന്ത്ര്യദിന ദിന ക്വിസ്

സകുടുംബ സ്വാതന്ത്ര്യദിന ദിന ക്വിസ് ഒന്നാം റൗണ്ട് നടന്നു .ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് നടത്തി .ഫൈനൽ റൗണ്ടിലേക്കുള്ള വ്യക്തികളെ സെലക്ട് ചെയ്തു.

13/08/2021

സകുടുംബം സ്വാതന്ത്ര്യദിനക്വിസ് രണ്ടാം റൗണ്ട് വിജയികൾക്ക് 501, 301, 101 എന്ന ക്രമത്തിൽ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

സ്വാതന്ത്ര്യദിനാഘോഷം 15/08/2021

സ്വാതന്ത്ര്യ ദിനത്തിന് സ്കൂളിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. ക്ലാസ് തലത്തിൽ പതാക നിർമ്മാണം ,പതിപ്പ് , പ്രസംഗം, ക്വിസ് , ചിത്രരചന ,പ്രച്ചന്ന വേഷ മത്സരം തുടങ്ങി ഒട്ടേറെ പരിപാടികൾ നടന്നു.

ഉപ്പേരി വിതരണം 16/08/2021ഓണ സമ്മാനവുമായി അധ്യാപകർ വീടുകളിൽ.

കോവിഡ് കാലത്ത് സ്കൂളുകളിൽ ഓണാഘോഷം ഇല്ലാത്ത സാഹചര്യത്തിൽ കുട്ടികൾക്കായി ഓണസന്തോഷം ഉപ്പേരിയായി വീടുകളിൽ എത്തിച്ചാണ് സീഡ് ക്ലബ് പ്രവർത്തകർ വ്യത്യസ്തമാക്കിയത്. അധ്യാപകരും, എസ്.എം.സി അംഗങ്ങളും ഉപ്പേരി വിതരണത്തിൽ സജീവമായി പങ്കെടുത്തു.

പാമ്പാടുംപാറ പഞ്ചായത്തു പ്രസിഡന്റ് ശ്രീ എസ്.മോഹനൻ ഉപ്പേരി വിതരണം ഉത്ഘാടനം ചെയ്തു. അധ്യാപകരും സ്കൂളിനൊപ്പം നിൽക്കുന്ന ഒരുകൂട്ടം സുമനസ്സുകളും ഉപ്പേരി വിതരണത്തിന് ആവശ്യമായ സംഭാവന നൽകി. സ്കൂളിലെ മുഴുവൻ കൂട്ടികളെയും 6 ഏരിയ ആയി തിരിച്ച് ഓരോ ഏരിയായ്ക്കും 2 പേരെ വീതം ചാർജ് നൽകി. ഉപ്പേരി പാക്കറ്റുകളിൽ ആക്കി അധ്യാപകർ വീടുകളിൽ എത്തിച്ചു.

കുട്ടികളെ നേരിൽകാണുകയും ക്ഷേമം അറിഞ്ഞതിന്റെയും സമ്മാനം നൽകാൻ സാധിച്ചതിന്റെയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്.... കോവിഡ് കാലത്തെ ഏറെ വേറിട്ടൊരു പ്രവർത്തനം ആയിരുന്നു ഇത്.

ഭവന സന്ദർശനപ്രദേശങ്ങൾ കുടുംബങ്ങളുടെ എണ്ണം കുട്ടികളുടെ എണ്ണം

അറക്കുളം പടി തൂക്കുപാലം 39 48

തേർഡ് ക്യാമ്പ് ശാന്തിപുരം 38 51

ബാലഗ്രാം അന്യർതൊളു 33 37

ബാലഗ്രാം ആദിയാർ പുരം 39 47

തേർഡ് ക്യാമ്പ് നീരേറ്റുപുറം 36 44

തേർഡ് ക്യാമ്പ് പ്രകാശ് ഗ്രാം 36 46

ഓണത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വിവിധങ്ങളായ പരിപാടികൾ നടന്നു. ഓണത്തിൻറെ ഐതിഹ്യം നിവേദിത മനേഷ് അവതരിപ്പിച്ചത് ശ്രദ്ധേയമായി.

നീരജ് സിഎസ് ഓണത്തെ കുറിച്ച് എഴുതിയ കവിത മാധ്യമം പത്രത്തിൽ വന്നത് സ്കൂളിന് അഭിമാനമായി .

അധ്യാപക ദിനം 5/08/2021

അധ്യാപക ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വിവിധങ്ങളായ പരിപാടികൾ നടന്നു. ആശംസകാർഡ് നിർമ്മിക്കൽ, സ്കൂളിലെയും വീട്ടിലെയും അധ്യാപകരെ ആദരിക്കൽ, അധ്യാപക ദിന പ്രസംഗം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്കൂളിൻറെ ചാനലായ കല്ലുപെൻസിൽ അപ്‌ലോഡ് ചെയ്തു .

സ്കൂൾ പത്രം അക്കാദമിയുടെ നല്ല സ്കൂൾ പുരസ്കാരം5/08/2021

2021 ലെ സ്കൂൾ പത്രം അക്കാദമിയുടെ നല്ല സ്കൂൾ പുരസ്കാരം ഗവ എൽ പി

എസ് തേർഡ്ക്യാമ്പ് കരസ്ഥമാക്കി . സ്കൂളുകളുടെ പാഠ്യ - പാഠ്യേതര രംഗത്തെ പ്രവർത്തന മികവിനുള്ള

നല്ല സ്കൂൾ പുരസ്കാരം , അധ്യാപക ദിനത്തിൽ പ്രഖ്യാപിച്ചത് ഉത്തർ പ്രദേശിലെ സബ്ദാൽപൂർ സഹറാൻപൂർ അധ്യാപിക സ്മൃതി ചൗധരിയാണ് . അക്കാദമിക മികവ് , അഡ്മിഷൻ മികവ് , ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ , വികസന കാഴ്ചപ്പാട് ,പൊതുജന പങ്കാളിത്വം , ഓൺലൈൻ പഠനം ഒരുക്കൽ , ഗൂഗ്ലിൾ മീറ്റ് , വാട്സാപ്പ് മീറ്റിംഗ് വഴിയുള്ള ക്ലാസുകളുടെ സംഘാടനം , മികച്ച പൊതുജനാഭിപ്രയം , ദിനാചരണ പ്രവർത്തനങ്ങൾ , ഫലപ്രദമായ SRG സംഘാടനം , സോഷ്യൽ മീഡിയയുടെ ഫലപ്രദമായ ഉപയോഗം , ആകർഷണീയമായ ഡോക്യുമെൻ്റേഷൻ , ജനപ്രതിനിധികളുടെ പിന്തുണ തുടങ്ങിയ മേഖലകളിലെ എല്ലാ പ്രവർത്തനങ്ങളും പരിഗണിച്ചു കൊണ്ടാണ് നല്ല സ്കൂൾ പുരസ്കാരം ഗവൺമെൻറ് എൽപിഎസ് തേർഡ്ക്യാമ്പിന് സമ്മാനിച്ചത് . ഉത്തർപ്രദേശ് അധ്യാപികയായ സ്മൃതി ചൗധരി അവാർഡ് പ്രഖ്യാപന ചടങ്ങിൽ പ്രത്യേക ആശംസകൾ അറിയിക്കുകയും ഉത്തർപ്രദേശ് സർക്കാരിൻറെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. പിടിഎയും അധ്യാപകരും സന്തോഷം പങ്കുവെച്ചു .

ഓസോൺ ദിനം 16/08/2021

ഓസോൺ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രവർത്തനങ്ങൾ നടത്തി . പോസ്റ്റർ രചന, പ്രസംഗം, ക്വിസ് എന്നീ പ്രവർത്തനങ്ങൾ ഒക്കെ ക്ലാസ് തലത്തിൽ നടന്നു .

പോഷൻ മാസാചരണം

സെപ്റ്റംബർ മാസം പോഷൻ മാസാചരണം ആയി ആചരി ച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ വെർച്ചൽ അസംബ്ലികൾ നടത്തി. പോഷകാഹാരക്കുറവ് അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആരോഗ്യപരവും സമീകൃതഭക്ഷണരീതി പിന്തുടരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും അസംബ്ലിയിൽ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചു. കുട്ടികൾ E ക്വിസിൽ പങ്കെടുത്തു. എന്ന പോർട്ടലിൽ പ്രവേശിച്ച ക്വിസ്സിൽ പങ്കെടുക്കുകയുണ്ടായി. വിഷയം ഫുഡ് ആൻഡ് ന്യൂട്രീഷനുമായി ബന്ധപ്പെട്ടതായിരുന്നു. പച്ചക്കറിതോട്ടം വീടുകളിൽ ഒരുക്കുകയും ചെയ്യുന്നതിന് കുട്ടികൾക്ക് ഈ പരിപാടി അവസരം നൽകി.

ഗാന്ധിജയന്തി ആഘോഷം

ഗവൺമെൻറ് എൽ പി എസ് തേർഡ് ക്യാമ്പ് ഗാന്ധിജയന്തി ആഘോഷം ഗാന്ധിജയന്തി ആഘോഷത്തിൻറെ ഭാഗമായി കുട്ടികളുടെ വിവിധങ്ങളായ മത്സരങ്ങൾ സ്കൂളിൽ നടത്തി. ഗാന്ധി വേഷം, പ്രസംഗം, കവിത എന്നിവയുടെമത്സരങ്ങൾ നടന്നു. ഗാന്ധി വേഷത്തിന് ആരാധ്യ ബിനു (എൽകെജി,) ക്ഷേത്ര ശ്രീജിത്ത് (എൽകെജി), അദ്വൈത് കൃഷ്ണ പി ജി (യുകെജി) മുഹമ്മദ് അസ് ലം (യുകെജി) എന്നിവർ സമ്മാനാർഹരായി. ഒന്ന് രണ്ട് ക്ലാസ്സുകാരുടെ ഗാന്ധി കവിത ആലാപനത്തിൽ വിദ്യാ വി നായർ അലോണ കെ അനീഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മൂന്ന് , നാല് ക്ലാസ്സുകാരുടെ പ്രസംഗമത്സരത്തിൽ നിവേദിത മനേഷ് ഒന്നാം സ്ഥാനവും ശ്രീനിധി ദിവാകരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികൾക്കു അഭിനന്ദനങ്ങൾ അറിയിച്ച് ട്രോഫികൾ നൽകി. ഇതിനുപുറമെ ഒട്ടേറെ പ്രവർത്തനങ്ങളാണ് ക്ലാസ് തലത്തിൽ നടക്കുന്നത്

നവംബർ 1 പ്രവേശനോത്സവം

കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം വീണ്ടും വിദ്യാലയങ്ങൾ തുറന്നു. സന്തോഷത്തോടെയാണ് കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും... ഈ പ്രവേശനോത്സവം വരവേറ്റത്.. ബലൂണും പായസവും നൽകി 2 ബാച്ചിലെയും കൂട്ടുകാരേ പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് മോഹനൻ, വൈസ്‌ പ്രസിഡന്റ് ശ്രീ വിജി അനിൽകുമാർ എസ്.എം.സി അംഗങ്ങൾ വരവേറ്റത്.

സാമൂഹിക അകലം പാലിക്കണം.. മാസ്ക് ധരിക്കണം .... കൈകോർത്ത് ആർത്തുല്ലസിച്ച് നടക്കാനുള്ള വിലക്കുകൾ .... പുറത്തിറങ്ങാനും അനുവാദം തേടണം... ഇങ്ങനെ നിരവധി നിയന്ത്രണങ്ങൾ .... ആണ് കൂട്ടുകാർക്ക് നൽകിയത്. എന്ത് നിയന്ത്രണമായാലും സ്കൂളിൽ ഒന്നു വന്നാൽ മതി എന്നാണ് കൂട്ടുകാരുടെ കുഞ്ഞു മനസ്സുകളിൽ ഉണ്ടായിരുന്നത്... അവരുടെ മനസ്സിലെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുന്ന നല്ല പഠനാനുഭവങ്ങൾ ഒരുക്കാൻ അധ്യാപകർ ശ്രെദ്ധിച്ചു. പ്രവേശനോത്സവം ഗംഭീരമായിരുന്നു..... അടിയും പാടിയും കൂട്ടുകാർ അന്നേ ദിവസം ആഘോഷമാക്കി.....

ഉച്ചയൂണിന് എന്റെ പങ്കും

ജൈവ പച്ചക്കറി കൃഷി വിദ്യാലയത്തിൽ നടത്തുന്നതോടൊപ്പം വീടുകളിൽ നടത്തുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽ കൃഷി ചെയ്ത പച്ചക്കറികൾ പ്രവേശനോത്സവത്തിന് ഉച്ചഭക്ഷണത്തിനായി വിനിയോഗിച്ചു. വിഷമില്ലാത്ത പച്ചക്കറികൾ വിദ്യാലയത്തിനു സമ്മാനിക്കാൻ ഈ കുഞ്ഞു കൈ വർക്ക് സാധിച്ചു.

നവംബർ ഒന്നിന് സ്കൂളിൽ കുട്ടികൾ എത്തുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസുകാരും ഗൂഗിൾ മീറ്റ് കൂടുകയും കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും സ്കൂൾ എച്ച് എം എ എൻ ശ്രീദേവി ടീച്ചർ ഗൂഗിൾ മീറ്റ് ഉദ്ഘാടനം നടത്തുകയും ചെയ്തു. കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്ന ഈ കാലഘട്ടത്തിൽ മാസ്കിന്റെ ഉപയോഗം ശീലമാക്കി. 2021നവംബർ 7,8തീയതികളിൽ ബാലഗ്രാം സർവീസ് സഹകരണ ബാങ്കിന്റെ സഹായത്താൽ ലഭിച്ച മാസ്കുകളും സാനിറ്റൈസറും പാഠപുസ്തകത്തോടൊപ്പം കുട്ടികൾക്ക് വിതരണം ചെയ്യാൻ സാധിച്ചു.

വ്യായാമം ജീവിതത്തിൽ ശീലിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ് വിദ്യാലയത്തിലെ അധ്യാപകൻ തയ്യാറാക്കിയ ഒരു വ്യായാമ പരിശീലന ക്ലാസ് വീഡിയോ ഗ്രൂപ്പിൽ നൽകൂന്നു . കുട്ടികളിൽ വ്യായാമം ഒരു ശീലമാക്കുകയും വെർച്വൽ അസംബ്ലികളിൽ പ്രകടമാവുകയും ചെയ്തു. കോവിഡിനെ അതിജീവിക്കാൻ മാസ്കുകൾ വിതരണം ചെയ്തു. സാമൂഹിക അകലം പാലിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു.

ആരോഗ്യ പ്രവർത്തനങ്ങൾ.......

അന്താരാഷ്ട്ര യോഗ ദിനമായ ജൂലൈ 21ന് മെഡിറ്റേഷൻെറ ഭാഗമായി പ്രാണായാമം എന്ത്?....എങ്ങനെ?....എന്ന വിഷയത്തിൽ അധ്യാപികയായ സുനിത ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ വീഡിയോ കൂട്ടികൾക്കു് നൽകി .ചാനലിലൂടെ ഈ വീഡിയോ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സാധിച്ചു.

ശിശുദിനാഘോഷം 14.11.2021

ശിശുദിന ആഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ചിത്രരചന തൊപ്പി നിർമാണം എന്നിവ സംഘടിപ്പിച്ചു ചാച്ചാജി വേഷംധരിച്ച് മുഴുവൻ പ്രീ-പ്രൈമറി കുട്ടികൾക്കും സമ്മാനം നൽകി ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രസംഗ മത്സരം നടത്തുകയും ഒന്ന് രണ്ട് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

സമ്മാനാർഹമായ കുട്ടികൾ

class പ്രസംഗ മത്സരം 1st പ്രസംഗ മത്സരം 2nd
1 ഫാത്തിമാ മെഹ്റ ദക്ഷിണ കെ മനു
2 ഹിബ ഫാത്തിമ ശ്രീനന്ദ രാജേഷ്
3 നീരജ് C.S നിവേദിത മനേഷ്
4 ആരാധ്യ K നായർ അഗ്രിമ ബിജു

18.11.2021 എച്ച് എസ് ഹൈസ്കൂൾ രാമക്കൽമേട് സംഘടിപ്പിച്ച ച്ച മിഷേൽ സ്മാരക ഫാൻസിഡ്രസ് മത്സരത്തിൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ നുഹ ഫാത്തിമയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.


പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരം ഹെഡ്മിസ്ട്രസ് എ.എൻ ശ്രീദേവി ടീച്ചറിന് 5.12.2021

നെടുങ്കണ്ടം ടീച്ചേഴ്സ് ക്ലബ്ബിൻറെ പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരം ഹെഡ്മിസ്ട്രസ് എ.എൻ ശ്രീദേവി ടീച്ചറിന് ലഭിച്ചു. കോവിഡ് കാലത്ത് സമൂഹത്തെ വിദ്യാലയ തോട് ചേർത്തുനിർത്തി ഒട്ടേറെ കർമപദ്ധതികൾ ആണ് ഗവൺമെൻറ് എൽപിഎസ് ക്യാമ്പ് ശ്രീദേവി ടീച്ചറുടെ മേൽനോട്ടത്തിൽ നടപ്പിലാക്കിയത്. സ്കൂളിൻറെ വളർച്ചയുടെ നാൾവഴികളിൽ ശ്രീദേവി ടീച്ചറുടെ കയ്യൊപ്പ് മായുന്നതല്ല

സ്കൂൾ പത്രം അക്കാദമിയുടെ ബെസ്റ്റ് സ്കൂൾ പുരസ്കാരം 21.12.2021

അധ്യയനവർഷത്തിലെ സ്കൂൾ പത്രം അക്കാദമിയുടെ ബെസ്റ്റ് സ്കൂൾ പുരസ്കാരം ഗവൺമെൻറ് എൽ പി എസ് തേർഡ് ക്യാമ്പ് ഏറ്റുവാങ്ങി. കോട്ടയത്തെ മാൾ ഓഫ് ജോയിയിൽ വെച്ച് ബഹു കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് ടീം ജി എൽ പി എസിന് സമ്മാനിച്ചു. 2021 അധ്യാന വർഷത്തെ പ്രവർത്തനങ്ങൾ _ അക്കാദമിക മികവ് ,അഡ്മിഷൻ മികവ്, ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ പൂർവ്വ വിദ്യാർഥി കൂട്ടായ്മ , വികസന കാഴ്ചപ്പാട്, പൊതുജനപങ്കാളിത്തം, ഓൺലൈൻ പഠനം ഒരുക്കൽ ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകളുടെ സംഘടനം, മികച്ച പൊതുജനാഭിപ്രായം തുടങ്ങി പാഠ്യപാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനങ്ങളാണ് ഗവൺമെൻറ് എൽ പി എസ് തേർഡ് ക്യാമ്പ് നടത്തി വരുന്നത്. അർഹമായ അംഗീകാരം സ്കൂളിനെ തേടിയെത്തി.

4.1.2022 കോവിഡ് അടച്ചിടൽ കാലത്തിൽനിന്ന് ആശ്വാസമായി കുട്ടികൾക്ക് അതിജീവന പരിപാടി നടത്തി.

റിപ്പബ്ലിക് ആഘോഷം 26/1/2022

റിപ്പബ്ലിക് ആഘോഷത്തിൻറെ ഭാഗമായി സ്കൂളിൽ ദേശീയ പതാക ഉയർത്തി

ഗവൺമെൻറ് എൽ പി എസ് തേർഡ് ക്യാമ്പ് ഇടുക്കിയുടെ അമ്പതാം വാർഷിക ആഘോഷം 2022

ഇടുക്കിയുടെ അമ്പതാം വാർഷികാഘോഷം വിപുലമായി നടത്താൻ ഗവൺമെൻറ് എൽപിഎസ് തേർഡ് ക്യാമ്പിന് കഴിഞ്ഞു. എസ് ആർജി കൂടുകയും കൂട്ടായ ചർച്ചകളിൽ നിന്നും ഓരോ ക്ലാസുകാരും ഇടുക്കിയു മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും തുടർന്ന് നടപ്പിലാക്കുകയും ചെയ്തു .ഓരോ ക്ലാസുകാരും നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു .

ഇടുക്കിയു മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 26.1.2022

ഇടുക്കിയുടെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് മൂന്നാം ക്ലാസ് കൂട്ടുകാർ 5.1.2022 നടത്തിയ അസംബ്ലി 2

ക്ളാസ് 1

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീഡിയോ ചെയ്തു. ഇടുക്കി ഓൺലൈൻ ക്വിസ് നടത്തി .

ക്ലാസ് 2

ഇടുക്കിയുടെ കട്ടൗട്ട് നിർമ്മിച്ച് പ്രധാന സ്ഥലങ്ങൾ പരിചയപ്പെടുത്തി.

ക്ലാസ് 3

ഇടുക്കി ജില്ലയെ കുറിച്ചുള്ള ഉള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ മാഗസിൻ വീഡിയോ ചെയ്തു. ഇടുക്കിയുടെ കട്ടൗട്ട് നിർമ്മിച്ച് താലൂക്കുകൾ പരിചയപ്പെടുത്തി. ഒരു ആംഗിളിൽ നിന്ന് മാത്രം നോക്കുമ്പോൾ ഇടുക്കിയുടെ ചിത്രം വ്യക്തമാകുന്ന തരത്തിലായിരുന്നു കട്ടൗട്ട് നിർമ്മിച്ചത്. ഇടുക്കിയെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുകയും നീലക്കുറിഞ്ഞി അടുത്തറിയാനുള്ള അവസരം നൽകുകയും ചെയ്തു .

Class 4

ചുമർപത്രിക തയ്യാറാക്കി പ്രദർശനം നടത്തി.

സ്കൂൾതലത്തിൽ ഇടുക്കി എൻറെ കാഴ്ചപ്പാടിൽ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കായി ചിത്രരചനാ മത്സരം നടത്തി .1001, 501 രൂപ വീതം വിജയികൾക്ക് സമ്മാനവും നൽകി റഹ്മത്ത് ബീവി എച്ച് ബിനുമോൻ ആർ എന്നിവർ സമ്മാനാർഹരായതായി. 52 പഞ്ചായത്തുകളെ കോർത്തിണക്കി ഇടുക്കിയുടെ കട്ടൗട്ട് സ്കൂൾ അങ്കണത്തിൽ സ്ഥാപിക്കുകയും ചെയ്തു.

പരീക്ഷണേതര ഗവേഷണം7.1.2022

സംസ്ഥാനത്തിലെ ചില സ്കൂളുകൾ അധ്യാപകരും ആരും എസ് എം സി അംഗങ്ങളും ഉൾപ്പെടുന്ന സംഘം സന്ദർശിച്ചു. യാത്രയുടെ ലക്ഷ്യം പരീക്ഷണേതര ഗവേഷണം അല്ലെങ്കിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് പുറത്തു നിന്നുള്ള അറിവ്, അനുഭവങ്ങൾ ആർജിക്കുക എന്നതായിരുന്നു. കാര്യങ്ങളെ അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിരീക്ഷിക്കാനും ശേഖരിക്കാനും കഴിയും എന്നതാണ് പഠനയാത്രയുടെ മികവ്.. കൂടാതെ സാംസ്കാരിക അനുഭവങ്ങൾ‌, കൂട്ടായ്‌മ, ഇവ നേടുന്നതിന് കഴിഞ്ഞു

ഇടുക്കി ജില്ലയുടെ ആദ്യ മോഡൽ പ്രീപ്രൈമറി ആയ നമ്മുടെ സ്കൂളിനെ കൂടുതൽ മികവിലേക്ക് എത്തിക്കുന്നതിനായി ആണ് മറ്റു ജില്ലകളിലെ മോഡൽ പ്രൈമറി സ്കൂളുകൾ സന്ദർശിച്ചത്.

പാലക്കാട് ജില്ലയിലെ ആദ്യത്തെ മോഡൽ പ്രീ-പ്രൈമറി എലവഞ്ചേരി വട്ടേക്കാട് ഗവ.യു.പി സ്ക്കൂൾ.

തൃശൂർ ജില്ലയിലെ ആദ്യ മോഡൽ പ്രീ-പ്രൈമറി മറ്റത്തൂർ ജി.എൽ.പി സ്കൂൾ. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ കോടാലി ജി.എൽ.പി.എസ്.സ്കൂൾ എന്നീ സ്കൂളുകൾ സന്ദർശിച്ചു

ഭവന സന്ദർശനം 4.1.2022

ഓരോ ക്ലാസ് അധ്യാപകരും അവരവരുടെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതിന് തീരുമാനിച്ചു. മൂന്നാഴ്ച ഭവന സന്ദർശന പരിപാടി നടത്തി

2021-22 അധ്യയനവർഷം സ്ക്കൂൾ സന്ദർശിച്ചവർ

തീയതി സന്ദർശിച്ചവർ ലക്ഷ്യം
01.06.2021 എസ് മോഹനൻ (പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), മുകേഷ് മോഹനൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)‍‍‍ ജൂൺ 1 പ്രവേശനോത്സവം ഉദ്ഘാടനം ,
23.10.2021 ജിജി കെ ഫിലിപ്പ് (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ) ബ്ലോക്ക് പഞ്ചായത്ത്, മുകേഷ് മോഹനൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)‍‍‍ മാതൃകാ പ്രീപ്രൈമറിയുടെ ഉദ്ഘാടനം
28.10.2020 ശ്രീ അമുൽ റോയ് സാർ &ടീം (എസ്.എസ്.കെ)സ്റ്റേറ്റ് ടിം പ്രീപ്രൈമറി സന്ദർശിക്കാനായി എത്തി
25.11.2020 ശ്രീ ഷാമോൻ ലൂക്ക് [ഡയറ്റ് ഫാക്കൽറ്റി] പ്രീപ്രൈമറി സന്ദർശിനം
01.11.2021 എസ് മോഹനൻ (പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) നവംബർ 1 പ്രവേശനോത്സവം ഉദ്ഘാടനം
04.11.2020 ശ്രീ സുരേഷ് സാർ എ.ഇ.ഒ സ്കൂൾ വിസിറ്റിംഗിൻെറ ഭാഗമായി
22.12.2021 ന്യൂസ്റിപ്പോർട്ടർ ദ ഹിന്ദു ന്യൂസ് പേപ്പർ പ്രീ-പ്രൈമറി അന്താരാഷ്ട്ര വാർത്ത റിപ്പോർട്ട്
10.01.2022 മുകേഷ് മോഹനൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)‍‍‍ ഇടുക്കിജില്ലയെക്കുറിച്ച് അഭിമുഖം
10.01.2022 ബോൺസി ജോസഫ് കൃഷി ഓഫീസർ സ്കൂൾ കൃഷിയിടം സന്ദർശനം
11.01.2022 ഗംഗാധരൻ സർ ബി.പി.സി പ്രീപ്രൈമറി സന്ദർശിനം
21.01.2021 gups വട്ടേക്കാട് സ്കൂളിലെ അധ്യാപകർ, smc അംഗങ്ങൾ പ്രീപ്രൈമറി സന്ദർശിനം
03.01.2021 ഡി.ഡി ,ഡയറ്റ് ഫാക്കൽറ്റി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, ട്രെയിനർമാർ പ്രീപ്രൈമറിയുടെ മികവ് എം എച്ച് ആർ ഡിക്ക് ഷൂട്ടിങ്
03.02.2021 ഡയറ്റ് ഫാക്കൽറ്റി, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, ട്രെയിനർമാർ പ്രീപ്രൈമറിയുടെ മികവ് എം എച്ച് ആർ ഡിക്ക് ഷൂട്ടിങ്
11.02.2021 കൂമ്പൻപാറ ജിയുപിഎസ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും പ്രീപ്രൈമറി സന്ദർശിനം
14.02.2021 എസ് മോഹനൻ (പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) പ്രീ-പ്രൈമറിലേക്ക് പ്രവേശനം നേടിയ കൂട്ടുകാരുടെ പ്രവേശനോത്സവം
17.02.2021 മുകേഷ് മോഹൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ‍‍) പ്രീപ്രൈമറിയിലെ കുട്ടികളുടെ രണ്ടാംഘട്ട പ്രവേശനോത്സവം
എസ് മോഹനൻ (പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) പി.ടി.എ മീറ്റിംഗ് (എല്ലാ മാസവും)

മറ്റ് ദിനാചരണങ്ങൾ