ജി.എൽ.പി.എസ്സ്.തെൻമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ വനയോരമേഖലയായ പുനലൂർ സബ്ജില്ലയിലെ തെന്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് തെന്മല ഗവണ്മെന്റ് എൽ. പി. എസ്..1947 ൽ ആണ് സ്കൂൾ നിലവിൽ വന്നത്. SMC, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
| ജി.എൽ.പി.എസ്സ്.തെൻമല | |
|---|---|
| വിലാസം | |
തെന്മല തെന്മല പി.ഒ. , കൊല്ലം - 691308 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 0475 2344828 |
| ഇമെയിൽ | glpsthenmala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40423 (സമേതം) |
| യുഡൈസ് കോഡ് | 32131001005 |
| വിക്കിഡാറ്റ | Q105813936 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | പുനലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പത്തനാപുരം |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനിമോൾ ഡി ബി |
| പി.ടി.എ. പ്രസിഡണ്ട് | നാഗരാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിന്റെ അറ്റത്തായി മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് തെന്മല പഞ്ചായത്ത്.. ഇതിന്റെ 3 ആം വാർഡിൽ ചെങ്കോട്ട തിരുവനന്തപുരം ദേശീയ പാതയുടെ കിഴക്ക് ഭാഗത്തായും പഞ്ചായത്ത് ഓഫീസിന്റെതെക്കുഭാഗത്തായും ഫോറെസ്റ്റ് റേഞ്ച് ഓഫീസിനു വടക്കുഭാഗത്തായും 50 സെന്റ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.. തെന്മല പഞ്ചായത്ത് വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ ഇവിടെ ഉള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാരുടെ ശ്രമഫലമായി തെന്മലയിൽ ഒരു പ്രൈമറി സ്കൂൾ സർക്കാർ അനുവദിക്കുകയും ഈ സ്കൂൾ തെന്മല ജംഗ്ഷനിൽ നിന്നും 40ആം മൈൽ വഴി പുനലൂർ പോകുന്ന റോഡിന്റെ വശത്തായി റെയിൽവേ വക സ്ഥലത്ത് ചെല്ലപ്പാ പിള്ള എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ഒരു താത്കാലിക ഷെഡിൽ പഠന പ്രവർത്തനം ആരംഭിച്ചു.തെന്മലയിലെ പ്രമുഖരായ ആളുകളുടെ ശ്രമഫലമായി 1947 മാർച്ച് 1 നു ഇന്ന് കെട്ടിടം നിലനിൽക്കുന്ന സ്ഥലത്ത് സർക്കാർ ഈ സ്കൂൾ കെട്ടിടം നിർമിച്ചു തന്നു
ഭൗതികസൗകര്യങ്ങൾ
പഠനത്തിനായി രണ്ടുകെട്ടിടങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 6 ഓളം ടോയ്‌ലെറ്റുകളും വെള്ളത്തിന്റെ ലഭ്യതക്കായി കിണറും കുട്ടികൾക്ക് കൈകഴുകാനായി ടാപ്പുകളും കളിസ്ഥലവും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Hm.. സുജാത ടീച്ചർ
- Hm.. സാമൂവൽ. Y
നേട്ടങ്ങൾ
LSS വിജയം ഉപജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്തു വിജയം നേടി വിവിധ QUIZ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊല്ലത്ത് നിന്നും പുനലൂർ വഴി ചെങ്കോട്ട റൂട്ടിൽ തെന്മല (74 കി. മീ.) തെന്മല ജംക്ഷനിൽ പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്നു.