ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/അക്ഷരവൃക്ഷം/കുതിക്കുന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കുതിക്കുന്ന കേരളം

ഉച്ചയൂണുകഴിഞ്ഞ് ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരിക്കുമ്പോഴാണ് ആ വാർത്ത കേട്ടത്. ഉമ്മ എൻ്റെ അരികിലേക്ക് വന്ന് വായിക്കാൻ തുടങ്ങി ........... തുശ്ശൂർ സ്വദേശിക്ക് കോവിഡ് . കോവിഡ് പരത്തണത് കേറോണ എന്ന വൈറ സാണെന്ന് എനിക്കറിയാം. പക്ഷേ ,അത് ചൈനയിലല്ലേ . ഇതെങ്ങനയാ ഇപ്പോ കേരളത്തിലോട്ടെത്തിയേ? ൻ്റെ അനിയൻ പറയാ പറന്നെത്തീന്ന് എന്താ ഓൻ്റെ ഭാവന ... അപ്പോഴാ ഉമ്മ പറഞത് ഡോക്ടർ വിഭാഗം പഠിക്കാൻ പോയ ഒരു കൊച്ചിനാ വന്നേന്ന്. പിറ്റേന്ന് പത്രത്തിലും ഫോണിലും ടീ വീലും..... എവടേ നോക്കിയാലും കോവിഡ് . കോവിഡ് തുടങ്ങി വച്ച ചൈന പോലും അതിനെ അതിജീവിച്ചു. പക്ഷേ ഇന്ന് ലോകം മുഴുവൻ ആ രാക്ഷസ വൈറസിനു പിന്നാലെ ഓടുകയാ. വാപ്പാൻ്റെ ഫോൺ വന്നപ്പോ വാപ്പ പറഞ്ഞ് ദിവസവും ഇവടേ 100 പേർക്കൊക്കയാ കോവിഡ് വരണേന്ന്. വാപ്പാൻ്റെ കടേന്ന് കുറച്ചപ്പുറത്താ ഐസോലേഷൻ വാർഡ് . വാപ്പായും വാപ്പാൻ്റെ കൂടെ താമസിക്കുന്ന കുറെപ്പേരും ഇന്നും പ്രതീക്ഷ കൈവിടാതെ അവടെ ഞമ്മക്ക് വേണ്ടി കഷ്ട്ടപ്പെടുകയാ. എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട് പടച്ചോൻ എന്തിനാ ഞമ്മളെ ഇങ്ങനെ പരീക്ഷിക്കണേന്ന്. പിന്നീട് ലോക്ക് ഡൗൺ ആയി. പുറത്തെങ്ങും പോവാനാവാതെ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥ. പിന്നീട് കുറെയായപ്പോൾ കെറോണ ബാധിതരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന വാർത്ത കേട്ടു . അപ്പോഴാണ് കുറച്ഛെങ്കിലും ആശ്വാസമായത് ഇന്നും പ്രതീക്ഷ കൈവിടാതെ നിൽക്കുന്ന മലയാള മനസ്സിനോട് ഒന്നേ പറയാനുളളൂ. ഇനിയും പ്രതീക്ഷ കൈവിടാതെ ഒറ്റക്കെട്ടായി നിൽക്കാം കെറോണ എന്ന മഹാമാരിക്കെതിരെ കുതിയ്ക്കുന്ന കേരളം.

തമീമ തസ്നീ എ
8 A ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം