മലയാള മനസ്സിൻ കരുത്ത്
മഹാവ്യാധിയാം കൊറോണേ
എന്തിനിവിടെ വന്നൂ നീ?
ജനങ്ങളെ കൊന്നൊടുക്കാനോ?
ലോകമാകെ തകർത്തിടാനോ?
ശക്തമാം നിന്റെ ചെയ്തികൾ
ഒക്കെയും അനുഭവിച്ചു തീരവേ
മനസ്സിനുള്ളിൽ ഒരു ശുഭപ്രതീക്ഷ
ജന്മം കൊള്ളുന്നേ.. ...
സർക്കാരിൻ മാർഗനിർദ്ദേശങ്ങളും
ഉപദേശവും ബോധവൽക്കരണവും
പുറത്തിറങ്ങാതെയുള്ള വീട്ടിലിരിപ്പും
നിനക്കെതിരെയുള്ള കരുവാണെന്നറിഞ്ഞു നാം
ആദ്യം പൊടുന്നനെ ഭയപ്പെട്ടുവെങ്കിലും
ഇന്നു നീ ഒന്നുമല്ലാതാവുന്നു '
എത്രയോ വെല്ലുവിളികൾ നേരിട്ടു നാം
അതിലൊന്നു മാത്രം നീയെന്നേയുള്ളൂ
നിന്നെ തുരത്താൻ ഒരുങ്ങി ഞങ്ങൾ
ഒത്തൊരുമിച്ചു തുരത്തും നിന്നെ
അപ്പോൾ.........
മഹാമാരിയാം കൊറോണേ നീ
ഭയന്നോടും കാലിടറി വീഴും നീ
അകലാതെ അകലുന്ന
മലയാള മനസ്സിൻ കരുത്തറിയും നീ .