ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

 

നമ്മുടെ അയൽ രാജ്യവും ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യമായ ചൈനയിലെ വുഹാനിൽ ജനിച്ച് ലോകമാകെ കാട്ടുതീ പോലെ പടർന്നു. കോവിഡ് എന്ന മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകം.
വേട്ടയാടിപ്പിടിച്ച കാട്ടു പന്നിയുടെ ആന്തരിക അവയവത്തിൽ സുഖവാസം നടത്തിയിരുന്ന ഈ വൈറസ് ഇറച്ചി വെട്ടുകാരന്റെ കൈവിരലിലൂടെ പുതിയ രൂപവും വേഗവും പ്രാപിക്കുകയും ചെയ്തു.
അയാളെ ചികിത്സിച്ച ഡോക്ടർ പോലും ഈ വൈറസിന്റെ പിടിയിലായിഎന്നും പറയപ്പെടുന്നു. ചൈനയിൽ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് പടർന്നു പിടിച്ചു. ഇറ്റലി, അമേരിക്ക,- സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുത്തനെ ഉയരുകയാണ്. നമ്മുടെ കൊച്ചു സംസ്ഥാനത്തും ഈ വൈറസിന്റെ ആക്രമണമുണ്ടായി. പ്രധാന മന്ത്രിയുടെ നിർദ്ദേശപ്രകാരം നമ്മുടെ സംസ്ഥാനവും നടപടികൾ സ്വീകരിച്ചു. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങി. രോഗബാധിതരെ ക്യോറന്റെയ്ൻ ചെയ്തു. ഐസോലേഷൻ വാർഡുകൾ തയ്യാറാക്കി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന കർശനമായ നിർദ്ദേശങ്ങൾ നൽകി. ഈ വൈറസിന് കോവിഡ് - 19 എന്ന പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ്. ഭരണാധികാരികളുടെയും, ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും ശക്തമായ ഇടപെടലുകൾ മൂലം ലോക വ്യാപനം തടയാൻ കേരളത്തിന് കഴിഞ്ഞു. ഇന്ന് ലോകമാകെയുള്ള മരണ നിരക്ക് ഉയരുമ്പോൾ കേരളത്തിൽ മരണ സംഖ്യ വളരെ കുറവും രോഗവിമുക്തി ലഭിച്ച ആളുകളുടെ എണ്ണം വളരെ കൂടുതലാണ് . കേരളം ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണ്. എങ്കിലും ജാഗ്രത തുടർന്നേ തീരൂ...
"കേരളം ദൈവത്തിന്റെ സ്വന്തം നാടായി "തീർന്നത് അങ്ങനെയാണ്.


ഹൃദ്യ.പി
9 E ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം