ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/നിറം മങ്ങിയ നിഴലുകൾ....

Schoolwiki സംരംഭത്തിൽ നിന്ന്
നിറം മങ്ങിയ നിഴലുകൾ....


പ്ലാവിന്റെ ഉച്ചിയിൽ അമ്മൂമ്മ കെട്ടി തന്ന ഊഞ്ഞാലിൽ ആടുക യായിരുന്നു അമ്മു. അവൾ കിളികളെയും,
പൂമ്പാറ്റ കളെയും, അണ്ണാ റ കണ്ണൻ മാരെയും കൗ തുകത്തോടെ നോക്കി. പ്ലാവിന്റെ ചോട്ടിൽ ആണെങ്കിലോ... ചീഞ്ഞഴുകി യ ചക്കകൾ, മുള പൊട്ടി കിടക്കു ന്ന ചക്കക്കു രു കൂട്ടം. അപ്പോഴാണ് അമ്മു ഒരു ശബ്‍ദം കേട്ടത്.. ഉമ്മറത്തേക്കു ചാഞ്ഞു നിന്ന പേര കമ്പിൽ നിന്ന്‌ പൊട്ടിച്ച പേരക്ക വായിലിട്ടു അമ്മു ചാടിയിറങ്ങി ശബ്‍ദം കേട്ടിടത്തേക്കു നടക്കാൻ തുടങ്ങി. അപ്പോഴതാ... മിനുസമുള്ള കല്ലുകളിൽ തട്ടി പതഞ്ഞു ഒഴുകി വരുന്ന ഒരരുവി. ഹായ് !!എന്തു രസം. തണുത്ത മുറിയിൽ കയറിയ പോലെ. അവൾ പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങി. കുഞ്ഞു കൈകൾ കുമ്പിളാക്കി വെള്ള മെടുത്തു മുഖം കഴുകി, നല്ല തണുപ്പ്. പിന്നെ കുറെ എടുത്തു കുടിച്ചു. എന്തൊരു മധുരം.
കാലങ്ങൾ കഴിഞ്ഞ തെത്ര പെട്ടന്നാ... വീട്ടിലേക്കുള്ള മടക്ക യാത്രയിൽ അമ്മു ഓർത്തു. എല്ലാം ഒന്ന് ചെന്ന് കാണണം. തന്റെ മക്കൾക്കും കാണിച്ചു കൊടുക്കണം.
അമ്മുവിന് അറിയില്ലലോ പണ്ടത്തെ മുത്തശ്ശി പ്ലാവിന്റെ സ്ഥാനത്തു കോൺക്രീറ്റ്കെട്ടിട ങ്ങളും, തെളിനീരിനു പകരം അരുവിയിൽ പ്ലാസ്റ്റിക് മാലിന്യ ങ്ങളുമാണെന്ന്.
മനസ്സിനുള്ളിലെ തേങ്ങൽ അടക്കിപ്പിടിച്ചു കൊണ്ടു അമ്മു മക്കളോട് പറഞ്ഞു "കാടും പ്രകൃതിയും കാത്തു സൂക്ഷിച്ചാലേ.. മനുഷ്യന് നില നിൽപ്പുള്ളു "...

സാം മാത്യു വിൽസൺ
6 സി ജി.എച്ച്.എസ്.എസ്.ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ