ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ശുചിത്വ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ശുചിത്വ പാഠങ്ങൾ


പ്രിയപ്പെട്ട കൂട്ടുകാരെ,
നമ്മളെല്ലാവരും സ്കൂളും, ട്യൂഷനും ഒന്നുമില്ലാതിരിക്കുന്ന സമയമല്ലേ. അത്കൊണ്ട് നമുക്ക് ആദ്യം നമ്മുടെ വീടിൻ്റെ പരിസരം ശുചിയാക്കലിൽ തന്നെ തുടങ്ങാം. ഈ തവണ കൊറോണ എന്ന പകർച്ചവ്യാധി കാരണം കൂടുതൽ ദിവസം അവധി കിട്ടി. ഞാൻ എന്റെ വീടിൻ്റെ പരിസരമെല്ലാം വൃത്തിയാക്കി.കുറച്ചു പച്ചക്കറി വിത്തുകൾ പാകിയിട്ടുണ്ട്, പ്രാവിന്റെ കാര്യങ്ങളും കോഴിയുടെ കാര്യങ്ങളും ദിവസവും നോക്കുന്നുണ്ട്. അവർക്ക് ഭക്ഷണം കൊടുക്കുന്നു, അമ്മയെ സഹായിക്കുന്നു, അങ്ങിനെ എല്ലാം ചെയ്യുന്നുണ്ട്.. ശുചിത്വം നമ്മുടെ ജീവിധത്തിൽ ഇപ്പോഴും അത്യാവശ്യമാണ്. പ്രേത്യേകിച്ചു ഈ കാലഘട്ടത്തിൽ ശുചിത്വം നിർബന്ധമാണ്. നമ്മുടെ വീടും പരിസരവും, ശരീരവും എപ്പോളും വൃത്തിയായി സൂക്ഷിക്കണം.ഇരുപത് സെക്കെൻ്റ ങ്കിലും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. എന്നാൽ മാത്രമേ ഈ രോഗത്തിൽ നിന്ന് മുക്തി നേടാൻ കഴിയുകയുള്ളു. ഇനി നമ്മളിൽ പെട്ട ഒരാൾക്ക് രോഗമുണ്ടെങ്കിൽ നമ്മൾ മറ്റുള്ളവരുമായി യാതൊരു വിധ സമ്പർക്കമില്ലാതെ മാറി താമസിക്കണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി തുടങ്ങിയിട്ടുണ്ടെങ്കിലും ഇനിയും ശ്രദ്ധ ആവശ്യമാണ്.. ശുചിത്വകേരളം സുന്ദര കേരളം. '

മുഹമ്മദ് നബീൽ
9 ഇ ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം