Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ സംരക്ഷണത്തിന് മാലിന്യ മുക്ത പരിസരം
അനിതയും നീതുവും അയൽക്കാരും ഉറ്റ ചങ്ങാതിമാരുമായിരുന്നു.അവർ ഒപ്പമാണ് സ്കൂളിൽ പോകുന്നതും കളിക്കുന്നതും എല്ലാം. അനിത അവളുടെ വീട് നന്നായി വൃത്തിയാക്കുമായിരുന്നു. ദിവസവും വീടും ചുറ്റുപാടും നന്നായി തൂത്ത് വൃത്തിയാക്കും ചിരട്ടയിലോ മറ്റോ വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ അവൾ അത് കളഞ്ഞ് കമിഴ്ത്തി വെക്കും. അവൾ അമ്മയോട് പറയും " ചിരട്ടയിലോ മറ്റോ വെള്ളം കെട്ടി നിന്നാൽ അതിൽ കൊതുകുകൾ മുട്ടയിട്ട് പെറ്റുപെരുകും അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴി തെളിയിക്കും". അനിതയുടെ വീട്ടിലെ കിണറിന് ആൾമാറ കെട്ടിയിരുന്നു. അതിന് മുകളിലായി നല്ലൊരു വലയും കെട്ടിയിരുന്നു. ആ കിണർ വളരെ സുരക്ഷിതമായിരുന്നു.
എന്നാൽ നീനുവിൻ്റെ വീട്ടിൽ ശുചിത്വം കുറവായിരുന്നു. വീടിന് പരിസരത്ത് ചപ്പ് ച ചവറുകൾ കിടക്കുക പതിവാണ്. കിണറിനടുത്തായി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. പറമ്പിലും മറ്റും മുട്ടത്തോട്ടം കളിലും ചിരട്ടകളിലും കളിപ്പാട്ടത്തിൻ്റെ അവശിഷ്ടങ്ങളിലും കെട്ടിക്കിടന്നിരുന്നു. അവളുടെ വീട്ടിൽ ഈച്ചയും കൊതുകും എലികളുമെല്ലാം ചേർന്ന് ഒരു വൃത്തിഹീനമായ പരിസരമായിരുന്നു. അതു കൊണ്ടു തന്നെ നീതുവിന് ഇടയ്ക്കിടെ രോടങ്ങൾ വരാറുണ്ടായിരുന്നു. അനിത നീതുവിനോട് പരിസരം വൃത്തിയായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു.അങ്ങനെ ചെയ്താൽ രോഗങ്ങൾ ഒരു പരിതി വരെ തടയാനാവും.
അനിത പറയുന്ന കാര്യങ്ങൾ നീതുവിന് ബോധ്യപ്പെട്ടു. നീതുവിൻ്റെപരിസര ട്രദേശങ്ങളിൽ നടക്കുന്ന ശുചീകരണ പ്രമാക്കങ്ങളെ പരിസര പ്രദേശങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളെ പറ്റിയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും അവർ ചിന്തിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി ഭീഷണി നേരിടുന്ന ഈ അവസരത്തിൽ ശുചിത്വത്തിൻ്റെ പ്രാധാനം അവൾക്ക് ബോധ്യപ്പെട്ടു. വീടുകളിലുണ്ടാകുന്ന മാലിന്യങ്ങൾ തരം തിരിച്ച് സംസ്ക്കരിക്കണം.പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറക്കണം. പകർച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയവയെ പ്രതിരോധിക്കാന പരിസര ശുചിത്വമാണ് ഏക മാർഗ്ഗം. കൊതുകുകൾ പെരുകുന്നത് തടയാൻ മലിന ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. ചിരട്ടകൾ, വലിച്ചെറിയപ്പെട്ടതും വെള്ളം കെട്ടി നിൽക്കുന്നതുമായ വസ്തുക്കൾ, പഴയ ടയറുകൾ മുതലായവയിൽ വെള്ളം ഉണ്ടാകാനുള്ള അവസരം ഒഴിവാക്കുക. "Dry Day " ആചരിക്കുക. ആരോഗ്യ സംരക്ഷയ്ക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന തരത്തിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, നിക്ഷേപിക്കുക എന്നിവ ചെയ്യാതിരിക്കുക. വിടുകളിലെയും മറ്റും സ്ഥാപനങ്ങളിലേയും ആ ഷോഷങ്ങളിലും ഉത്സവങ്ങളിലും പറയുന്നതുപോലെ 'ഗ്രീൻ പ്രോട്ടോക്കോൾ ' പാലിക്കണം. മാലിദ്വഷ്‌കരണം ഒരു ജീവത ശൈലിയായി മാറുന്നതിന് സമൂഹത്തിൽ അതുയോജ്യമായ പ്രവർത്തനങ്ങു കുട്ടികളിലൂടെ പ്രാവർത്തികമാക്കണം. എന്തെല്ലാമാണ് ഞാൻ ചിന്തിച്ചത്!
ഒരാൾ മാത്രമല്ല ഒരു നാട്ടിലെ മുഴുവൻ വീടുകളിലും വ്യക്തി ശുചിത്വവും പാലിച്ചാലേ നമുക്ക് രോഗങ്ങൾ മുഴുവനായി തുടച്ചു നീക്കാനാകൂ.
അതുപോലെ തന്നെ ഇന്ന് നമ്മുടെ നാടിനെ പിടികൂടിയിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും, ഈ ലോകത്തി നിന്നു തന്നെ ഇല്ലാതാക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം.അതിനായി നാം വ്യക്തി ശുചിത്വം പാലിക്കണം. എല്ലാവരും മാസ്ക് ധരിക്കണം ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണം. കൂട്ടം കൂടിയുള്ള സൗഹൃദം ഒഴുവാക്കണം.ഗവൺമെൻ്റ് പറയുന്ന നിർദേശ ങ്ങൾ പാലിക്കാം.കൊറോണ എന്ന മഹാമാരിയെ നാം ചെറുത്തു നിൽക്കുക തന്നെ ചെയ്യും പഴയ നാടിനെ നാം വീണ്ടെടുക്കും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|